Sub Lead

രാമക്ഷേത്ര നിര്‍മ്മാണം: വര്‍ഗീയ കലാപങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്

കോണ്‍ഗ്രസ് രാജ്യസഭാംഗം ദിഗ്‌വിജയ് സിങ് നല്‍കിയ പൊതുതാല്പര്യ ഹരജിയിലാണ് നടപടി

രാമക്ഷേത്ര നിര്‍മ്മാണം: വര്‍ഗീയ കലാപങ്ങളില്‍ മധ്യപ്രദേശ് സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
X

ഭോപ്പാൽ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് സമാഹരണത്തിനിടെയുണ്ടായ മൂന്ന് വര്‍ഗീയ കലാപങ്ങളില്‍ മധ്യപ്രദേശ് ഹൈക്കോടതി ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചു. കോണ്‍ഗ്രസ് രാജ്യസഭാംഗം ദിഗ്‌വിജയ് സിങ് നല്‍കിയ പൊതുതാല്പര്യ ഹരജിയിലാണ് നടപടി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 25 മുതല്‍ 29വരെയുള്ള തീയതികളിലാണ് ഇന്‍ഡോര്‍, ഉജ്ജൈന്‍, മന്ദ്സൗര്‍ എന്നിവിടങ്ങളില്‍ വര്‍ഗീയ കലാപങ്ങള്‍ നടന്നത്. നിരവധി മുസ്‌ലിം വിഭാഗക്കാര്‍ക്ക് കലാപത്തില്‍ പരിക്കേറ്റിരുന്നു. കലാപത്തിന്റെ വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും സിങ് കോടതിക്ക് കൈമാറിയിട്ടുണ്ട്.

കലാപത്തിന് കാരണക്കാരായവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍, ചീഫ് സെക്രട്ടറി ഇഖ്ബാല്‍ സിങ് ബൈസ്, ഡിജിപി വിവേക് ജൊഹ്റി, പ്രിന്‍സിപ്പള്‍ സെക്രട്ടറി (ആഭ്യന്തര മന്ത്രാലയം) എന്നിവരെ സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെ അധികൃതര്‍ നടപടിയെടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും സിങ് പറഞ്ഞു.

ഫണ്ട് സമാഹരണത്തിനായി സംഘവരിവാര്‍ നടത്തിയ 'രാം മന്ദിര്‍ നിര്‍മാണ്‍ നിധി സംഗ്രഹ് അഭിയാന്‍' എന്ന ബൈക്ക് റാലിയാണ് കലാപത്തിന് വഴിവച്ചത്. ആര്‍എസ്എസിന്റെ ശക്തികേന്ദ്രവും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ നാഡീ കേന്ദ്രമെന്നും അറിയപ്പെടുന്ന മാൽവ‑നിമാർ മേഖലയിൽ നിന്നുള്ള വലതുപക്ഷ സംഘടനകളാണ് റാലികള്‍ക്ക് നേതൃത്വം നല്‍കിയത്. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ വച്ച് സംഘപരിവാറുകാർ ഏകപക്ഷീയ കലാപം അഴിച്ചുവിടുകയായിരുന്നു.

ഉജ്ജൈനിലെ ബേഗംബാഗിലുണ്ടായ സംഘര്‍ഷത്തിന് തൊട്ടടുത്ത ദിവസം പ്രദേശിക ഭരണകൂടത്തിന്റെ പ്രതിനിധികൾ സംഭവ സ്ഥലത്ത് എത്തുകയും അനധികൃത നിർമ്മാണം ആരോപിച്ച് ഒരു മുസ്‌ലിം കുടുംബത്തിന്റെ വീട് തകര്‍ക്കുകയും ചെയ്തു. രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി മുസ്‌ലിം വിഭാഗകാര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചമുത്തി കേസെടുക്കുകയും ചെയ്തു. ഇന്‍ഡോറിലെ ചന്ദന്‍ഖേരി, മന്ദ്സൗറിലെ ദോരാന എന്നിവിടങ്ങളില്‍ നിരവധി മുസ്‌ലിംകളുടെ വീടുകള്‍ പോലിസിന്റെ സാന്നിധ്യത്തില്‍ ജനക്കൂട്ടം തകര്‍ത്തു. ഇവിടെയും ഇരകള്‍ക്കെതിരെയാണ് പോലിസ് നടപടി സ്വീകരിച്ചത്.

Next Story

RELATED STORIES

Share it