Sub Lead

1987 ൽ ഡിജിറ്റൽ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിരുന്നു: മോദി

റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പരാമര്‍ശം നടത്തിയ അതേ അഭിമുഖത്തിന്റെ കൂടുതല്‍ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോദിയുടെ നുണപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രോൾ മഴ പെയ്യിക്കുകയാണ്.

1987 ൽ ഡിജിറ്റൽ ക്യാമറയും ഇ മെയിലും ഉപയോഗിച്ചിരുന്നു: മോദി
X

ന്യുഡൽഹി: 1987-88 കാലഘട്ടത്തില്‍ താന്‍ ഡിജിറ്റല്‍ കാമറ ഉപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തി എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

റഡാറിന്റെ കണ്ണുവെട്ടിക്കാന്‍ മേഘങ്ങള്‍ സഹായിക്കുമെന്ന പരാമര്‍ശം നടത്തിയ അതേ അഭിമുഖത്തിന്റെ കൂടുതല്‍ ഭാഗങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മോദിയുടെ നുണപ്രചാരണം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ട്രോൾ മഴ പെയ്യിക്കുകയാണ്.

1990 കളിലാണ് വേൾഡ് വൈഡ് വെബ് ലോകത്ത് ലഭ്യമായി തുടങ്ങിയത് അമേരിക്കൻ പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റനായിരുന്നു അമേരിക്കയിൽ ആദ്യമായി ഇ മെയിൽ സന്ദേശമയച്ച ഭരണാധികാരി. എന്നാൽ മോദി പറയുന്ന നുണ ഇങ്ങനെയാണ്

'ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​തി​നു മു​ന്പു​ത​ന്നെ ത​നി​ക്ക് ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളോ​ടു കമ്പ​മു​ണ്ടാ​യി​രു​ന്നു. 1990-ക​ളി​ൽ ത​ന്നെ താ​ൻ സ്റ്റൈ​ല​സ് പെ​ൻ (ട​ച്ച്സ്ക്രീ​ൻ ഡി​വൈ​സു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​വ) സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 1987-88 കാ​ല​ത്ത് ത​നി​ക്ക് ഒ​രു ഡി​ജി​റ്റ​ൽ കാ​മ​റ​യു​ണ്ടാ​യി​രു​ന്നു. മ​റ്റാ​രെ​ങ്കി​ലും ഇ​ത് സ്വ​ന്ത​മാ​ക്കി​യി​രു​ന്നോ എ​ന്ന​റി​യി​ല്ല. എ​ൽ.​കെ. അ​ഡ്വാ​നി​യു​ടെ ചി​ത്രം താ​ൻ ഡി​ജി​റ്റ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു. അ​ഹ​മ്മ​ദാ​ബാ​ദി​ന​ടു​ത്ത വി​രം​ഗം ടെ​ഹ്സി​ലി​ൽ​വ​ച്ചാ​യി​രു​ന്നു ഇ​ത്. ഇ​ത് പി​ന്നീ​ട് ഇ-​മെ​യി​ൽ വ​ഴി ഡ​ൽ​ഹി​ക്ക് അ​യ​ച്ചു​ന​ൽ​കി. അ​ന്ന് വ​ള​രെ കു​റ​ച്ചു​പേ​ർ​ക്കു മാ​ത്ര​മേ ഇ-​മെ​യി​ൽ ഉ​ള്ളൂ. അ​ടു​ത്ത ദി​വ​സം ഡ​ൽ​ഹി​യി​ൽ ക​ള​ർ ഫോ​ട്ടോ ല​ഭി​ച്ച​പ്പോ​ൾ അ​ദ്വാനി വ​ള​രെ അ​തി​ശ​യി​ച്ചു​പോ​യി.'

എങ്ങനെയാണ് ഒരു 'ഗാഡ്ജറ്റ് ഫ്രീക്ക്' ആയതെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോദി. 1990കളില്‍ താന്‍ സ്‌റ്റൈലസ് പേനകള്‍ (ടച്ച് സ്‌ക്രീന്‍ ഉപകരണങ്ങളില്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന) ഉപയോഗിച്ചിരുന്നെന്നും മോദി അഭിമുഖത്തില്‍ അവകാശപ്പെടുന്നു. കഴിഞ്ഞദിവസം ഇതേ അഭിമുഖത്തിലാണ് മോദി 'മേഘ സിദ്ധാന്തം' അവതരിപ്പിച്ചത്.

അ​തേ​സ​മ​യം മോ​ദി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ൻ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. 1995-ൽ ​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള വി​എ​സ്എ​ൻ​എ​ൽ ക​ന്പ​നി​യാ​ണ് ഇ​ന്ത്യ​യി​ൽ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​നം ആദ്യമായി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 1990-ൽ ​ഡൈ​കാം മോ​ഡ​ൽ ഒ​ന്നാ​ണ് ആ​ദ്യ​മാ​യി വി​ൽ​പ്പ​ന​യ്ക്കെ​ത്തു​ന്ന ഡി​ജി​റ്റ​ൽ കാ​മ​റ. 1995 ഓ​ഗ​സ്റ്റ് 14-ന് ​ഇ​ന്ത്യ​യി​ൽ ഇ-​മെ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു മു​ന്പ് മോ​ദി ഇതൊക്കെ എങ്ങിനെ സാധിച്ചെടുത്തു എന്നാണ് സാമൂഹ്യ മാധ്യമങ്ങളുടെ പരിഹാസം.

Next Story

RELATED STORIES

Share it