Sub Lead

ലക്ഷദ്വീപിലെ മിനികോയ് ഗവണ്‍മെന്റ് പോളിടെക്‌നിക് അടച്ചുപൂട്ടി

മതിയായ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരത്തിനു പിന്നാലെയാണ് പോളിടെക്‌നിക് അടച്ചുപൂട്ടിയത്.

ലക്ഷദ്വീപിലെ മിനികോയ് ഗവണ്‍മെന്റ് പോളിടെക്‌നിക് അടച്ചുപൂട്ടി
X

മിനികോയ്: ലക്ഷദ്വീപിലെ മിനികോയ് ഗവണ്‍മെന്റ് പോളിടെക്‌നിക് അടച്ചു പൂട്ടി അധികൃതര്‍. മതിയായ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടുള്ള വിദ്യാര്‍ഥി സമരത്തിനു പിന്നാലെയാണ് പോളിടെക്‌നിക് അടച്ചുപൂട്ടിയത്.

2021 നവംബര്‍ 10ന് തുടങ്ങിയ പോളിടെക്‌നിക്കില്‍ 70 ലധികം വിദ്യാര്‍ഥികളാണ് പഠിച്ച് വരുന്നത്.സ്ഥിരമായി ഒരു പ്രിന്‍സിപ്പല്‍ ഇവിടെയില്ല. മൂന്ന് അധ്യാപകരാണ് ഇവിടെയുള്ളത്. ഹൈസ്‌കൂളില്‍ പഠിപ്പിക്കാനുള്ള യോഗ്യതയാണ് ഇവര്‍ക്കുള്ളത്.

പ്രാക്റ്റിക്കല്‍ ലാബും മറ്റ് വര്‍ക്ക് ഏരിയയോ ഇതുവരെ പോളിടെക്‌നിക്കിനായി അനുവദിച്ചിട്ടില്ല. ഇതുവരെ ഇവിടെ നടന്നത് തിയറി ക്ലാസുകള്‍ മാത്രമാണ്. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്.

ഇതിന് പിന്നാലെയാണ് പോളിടെക്‌നിക് അടച്ചുപൂട്ടിയത്. വിദ്യാര്‍ഥികള്‍ തിങ്കളാഴ്ചയും സമരം തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിദ്യാര്‍ഥികള്‍ സംയുക്തമായാണ് സമരം ചെയ്യുന്നത്.






Next Story

RELATED STORIES

Share it