Big stories

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്, ബഹിഷ്‌ക്കരണവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍

പാര്‍ലമെന്റില്‍ അംഗത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.

ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ഇന്ന്,   ബഹിഷ്‌ക്കരണവുമായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം ഇന്ന്. പാര്‍ലമെന്റില്‍ അംഗത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്മാര്‍ക്കാണ് യോഗത്തിലേക്ക് ക്ഷണമുള്ളത്.ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് വിഷയം യോഗത്തില്‍ ചര്‍ച്ചയാകും.

അതേസമയം, യോഗത്തിനില്ലെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. വിഷയത്തില്‍ ധൃതി പിടിച്ച് തീരുമാനം എടുക്കും മുമ്പ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ധവളപത്രം ഇറക്കണമെന്നും മമത ആവശ്യപ്പെട്ടിട്ടുണ്ട്.

ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍, തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ ചന്ദ്രശേഖര റാവു എന്നിവരും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഇന്ന് യോഗം ചേരുന്നുണ്ട്.

ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് നിര്‍ദേശത്തെ നിലവില്‍ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. വിഷയത്തില്‍ പ്രതിപക്ഷത്തെ സമാനമനസ്‌കരായ പാര്‍ട്ടികളുമായി കൂടിയാലോചന നടത്താന്‍ ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചിരുന്നു. ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയും പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ല. നേരത്തെ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് താക്കറെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷം, മഹാത്മാഗാന്ധിയുടെ 150ാം ജന്മദിന വാര്‍ഷികം എന്നിവയുടെ ആഘോഷങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

Next Story

RELATED STORIES

Share it