Sub Lead

പൊട്ടറ്റോ ചിപ്പ്‌സ് നല്‍കാത്തതിന് കൊല്ലത്ത് യുവാവിന് മര്‍ദ്ദനം: ഒരാള്‍ അറസ്റ്റില്‍, മൂന്ന് പേര്‍ ഒളിവില്‍

അക്രമത്തില്‍ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

പൊട്ടറ്റോ ചിപ്പ്‌സ് നല്‍കാത്തതിന് കൊല്ലത്ത് യുവാവിന് മര്‍ദ്ദനം: ഒരാള്‍ അറസ്റ്റില്‍, മൂന്ന് പേര്‍ ഒളിവില്‍
X

കൊല്ലം: പൊട്ടറ്റോ ചിപ്‌സ് നല്‍കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാളെ പോലിസ് അറസ്റ്റ് ചെയ്തു.കൊല്ലം ഇരവിപുരം സ്വദേശി മണികണ്ഠനെ ഇരവിപുരം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

അക്രമത്തില്‍ പങ്കാളികളായ മൂന്ന് പേര്‍ ഒളിവിലാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. പ്രതികള്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലിസ് കേസെടുത്തിരിക്കുന്നത്.

കോഴിയെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി നീലകണ്ഠനെ അക്രമി സംഘം മര്‍ദ്ദിച്ചതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, പൊട്ടറ്റോ ചിപ്പ്‌സ് നല്‍കാത്തതിനാണ് തന്നെ കൈയ്യേറ്റം ചെയ്തതെന്നാണ് ആക്രമണത്തിന് ഇരയായ നീലകണ്ഠന്‍ പറയുന്നത്.

കടയില്‍ നിന്നും ചിപ്‌സ് വാങ്ങി കഴിച്ചു വരുന്നതിനിടെ സമീപത്തുണ്ടായിരുന്ന മദ്യപസംഘത്തിലെ ഒരാള്‍ ലേയ്‌സ് ആവശ്യപ്പെട്ടുകയായിരുന്നു. ചിപ്‌സ് നല്‍കാന്‍ വിസമ്മതിച്ച എട്ട് പേരടങ്ങുന്ന സംഘം മര്‍ദിക്കുകയായിരുന്നു എന്നാണ് നീലകണ്ഠന്റെ പരാതി. തെങ്ങിന്‍ തോപ്പിലേക്ക് വലിച്ചിട്ട് അതിക്രൂരമായി തന്നെ മര്‍ദ്ദിച്ചെന്ന് നീലകണ്ഠന്‍ പറയുന്നു. അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അക്രമത്തില്‍ സാരമായി പരിക്കേറ്റ നീലകണ്ഠന്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.

Next Story

RELATED STORIES

Share it