Sub Lead

ഹര്‍ത്താല്‍ ദിന കേസുകളിലെ അറസ്റ്റ്: സര്‍ക്കാരിനെതിരേ ഭീഷണിയുമായി സ്മൃതി ഇറാനി

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായും സംസ്ഥാനത്ത് ജനങ്ങളോ ജനപ്രതിനിധികളോ സുരക്ഷിതരല്ലെന്നും അവര്‍കുറ്റപ്പെടുത്തി. കേരള സര്‍ക്കാരിന്റെ ദുഷ്പ്രവര്‍ത്തികള്‍ക്കെതിരേ ശബ്ദിച്ചതിനാണ് 1286 കേസുകളിലായി 37000 പേര്‍ക്കെതിരേ കേസെടുത്തതും 3170 പേരെ കസ്റ്റഡിയിലെടുത്തതെന്നും അവര്‍ ആരോപിച്ചു.

ഹര്‍ത്താല്‍ ദിന കേസുകളിലെ അറസ്റ്റ്:  സര്‍ക്കാരിനെതിരേ ഭീഷണിയുമായി  സ്മൃതി ഇറാനി
X
ഹര്‍ത്താല്‍ മറവില്‍ അഴിഞ്ഞാടിയ സംഘ്പരിവാര പ്രവര്‍ത്തകര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ച് വരുന്ന സംസ്ഥാന സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ടെക്സ്റ്റയില്‍സ് മന്ത്രി സ്മൃതി ഇറാനി. സംസ്ഥാന സര്‍ക്കാരിനെതിരേ ശബ്ദിക്കുന്ന ശബരിമല ഭക്തരെ സര്‍ക്കാര്‍ കസ്റ്റഡിയിലെടുക്കുകയാണെന്ന് അവര്‍ ആരോപിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായും സംസ്ഥാനത്ത് ജനങ്ങളോ ജനപ്രതിനിധികളോ സുരക്ഷിതരല്ലെന്നും അവര്‍കുറ്റപ്പെടുത്തി. കേരള സര്‍ക്കാരിന്റെ ദുഷ്പ്രവര്‍ത്തികള്‍ക്കെതിരേ ശബ്ദിച്ചതിനാണ് 1286 കേസുകളിലായി 37000 പേര്‍ക്കെതിരേ കേസെടുത്തതും 3170 പേരെ കസ്റ്റഡിയിലെടുത്തതെന്നും അവര്‍ ആരോപിച്ചു. വിവിധ കേസുകളില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. കലാപാഹ്വാനം, സംഘര്‍ഷമുണ്ടാക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി നിരവധി കേസുകളാണ് ഹര്‍ത്താലിനിടെ സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്.

വി മുരളീധരന്‍ എംപിയുടെ വസതിക്കുനേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും ഭരണഘടനാ പരിധിയില്‍നിന്ന് ശക്തമായി തിരിച്ചടിക്കുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെയാണ് അയപ്പ കര്‍മ സമതിയുടെ പേരില്‍ സംഘ്പരിവാരം സംസ്ഥാന വ്യാപകമായ അഴിഞ്ഞാടിയത്.


Next Story

RELATED STORIES

Share it