ഹെബ്രോണില്‍ ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു
ആക്രമണകാരിയെന്ന് അധിനിവേശ അധികൃതര്‍ പറയുന്നയാളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊല്ലുകയും ആശുപത്രിയില്‍ എത്തിക്കുന്നതില്‍നിന്നു തടയുകയും ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു.

വെസ്റ്റ്ബാങ്ക്: വെള്ളിയാഴ്ച അധിനിവേശ വെസ്റ്റ്ബാങ്ക് നഗരമായ ഹെബ്രോണിലെ ഒരു സെറ്റില്‍മെന്റിന് സമീപം സൈനികനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് ഫലസ്തീന്‍ യുവാവിനെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു.
കിര്‍യത് അര്‍ബ സെറ്റില്‍മെന്റിന് സമീപം ടാക്‌സിയില്‍ വന്നിറങ്ങിയ പ്രതി 20കാരനായ സൈനികനെ പിന്നില്‍ നിന്ന് കുത്തിപ്പരിക്കേല്‍പ്പിക്കുകയും തുടര്‍ന്ന് സൈനികനെ ചികിത്സയ്ക്കായി അധിനിവേശ ജറുസലേമിലേക്ക് മാറ്റുകയും ചെയ്തതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടു.
ആക്രമണകാരിയെന്ന് അധിനിവേശ അധികൃതര്‍ പറയുന്നയാളെ ഇസ്രായേല്‍ സൈന്യം വെടിവച്ചുകൊല്ലുകയും ആശുപത്രിയില്‍ എത്തിക്കുന്നതില്‍നിന്നു തടയുകയും ചെയ്തതായി ഫലസ്തീന്‍ വാര്‍ത്താ ഏജന്‍സി വഫ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിന് ശേഷം പ്രദേശത്ത് തടിച്ചുകൂടിയ ഫലസ്തീന്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സൈനികര്‍ കണ്ണീര്‍ വാതകവും സ്റ്റണ്‍ ഗ്രനേഡും പ്രയോഗിച്ചു. ഗസ മുനമ്പില്‍ 49 പേരും അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും 91 ലധികം പേരുമുള്‍പ്പെടെ 140ലധികം ഫലസ്തീനികള്‍ ഈ വര്‍ഷം ഇസ്രായേല്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMT