Sub Lead

ട്രംപിന്റെ വിവാദ വീഡിയോ ട്വീറ്റിന് പിന്നാലെ വധഭീഷണി വര്‍ധിച്ചതായി ഇല്‍ഹാന്‍ ഉമര്‍

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇല്‍ഹാന്‍ ഒമര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ദൃശ്യം കൂട്ടിച്ചേര്‍ത്ത് 'ഇത് ഞങ്ങള്‍ മറക്കില്ല' എന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ ട്വീറ്റ് ചെയ്തത്.

ട്രംപിന്റെ വിവാദ വീഡിയോ ട്വീറ്റിന് പിന്നാലെ  വധഭീഷണി വര്‍ധിച്ചതായി ഇല്‍ഹാന്‍ ഉമര്‍
X

വാഷിങ്ടണ്‍: സ്പതംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കെടുത്തുവെന്ന് ദ്യോതിപ്പിക്കുന്ന എഡിറ്റ് ചെയ്ത വീഡിയോ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തതിനു പിന്നാലെ തനിക്കെതിരായ വധഭീഷണി വന്‍ തോതില്‍ വര്‍ധിച്ചതായി യുഎസ് കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതകളില്‍ ഒരാളായ ഇല്‍ഹാന്‍ ഉമര്‍. ജീവന്‍ അപകടത്തിലാണെന്നും ഇത് അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.മിനിസോട്ടയില്‍നിന്നുള്ള ഡമോക്രാറ്റ് അംഗത്തിന്റെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചതായും വിവാദ വീഡിയോ ട്രംപ് നീക്കണം ചെയ്യണമെന്നും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇല്‍ഹാന്‍ ഉമറിന്റെ പ്രസ്താവന.

മുസ്‌ലിം സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഇല്‍ഹാന്‍ ഉമര്‍ പങ്കെടുത്തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ഇതിനു പിന്നാലെയാണ് ഇല്‍ഹാനെതിരേ കെട്ടിച്ചമച്ച വീഡിയോ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇല്‍ഹാന്‍ ഒമര്‍ വിരുന്നില്‍ പങ്കെടുക്കുന്ന ദൃശ്യം കൂട്ടിച്ചേര്‍ത്ത് 'ഇത് ഞങ്ങള്‍ മറക്കില്ല' എന്ന കുറിപ്പോടെയാണ് ട്രംപ് വീഡിയോ ട്വീറ്റ് ചെയ്തത്.

ട്രംപിന്റെ ട്വീറ്റിനെ ഹൗസ് സ്പീക്കര്‍ നാന്‍സ് പെലോസി തള്ളിപ്പറഞ്ഞു. രാഷ്ട്രീയ വിമര്‍ശനത്തിനുവേണ്ടി അമേരിക്കന്‍ ജനതയെ എക്കാലത്തും വേദനിപ്പിക്കുന്ന ഈ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും ട്വീറ്റിലൂടെ തെറ്റായ സന്ദേശമാണ് പ്രസിഡന്റ് നല്‍കുന്നതെന്നും പെലോസി വ്യക്തമാക്കി.

കോണ്‍ഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് മുസ്ലിം വനിതകളില്‍ ഒരാളാണ് ആഫ്രിക്കന്‍ വംശജയായ ഇല്‍ഹാന്‍ ഉമര്‍. ന്യൂസിലാന്‍ഡിലെ മുസ്‌ലിംപള്ളി ആക്രമണത്തെ തുടര്‍ന്ന് സിവില്‍ ലിബര്‍ട്ടീസ് ഗ്രൂപ് സംഘടിപ്പിച്ച പരിപാടിയില്‍ പരിപാടിയില്‍ ഇസ്ലാമോഫോബിയ എന്ന വിഷയത്തില്‍ ഇല്‍ഹാന്‍ ഒമര്‍ സംസാരിച്ചിരുന്നു. ചിലര്‍ ചെയ്ത തെറ്റിന് എല്ലാവരും അനുഭവിക്കുകയാണെന്ന അവരുടെ പ്രസ്താവനക്കെതിരേ വലതുപക്ഷം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപിന്റെ ട്വീറ്റ്.ട്രംപിന്റെ ട്വീറ്റിന് പ്രതികരണവുമായി ഇല്‍ഹാന്‍ ഉമറും രംഗത്തെത്തിയിരുന്നു. ഇത്തരം പരാമര്‍ശങ്ങളിലൂടെയൊന്നും തന്നെ നിശബ്ദായാക്കാമെന്ന് കരുതേണ്ടെന്നും തന്റെ അചഞ്ചലമായ രാജ്യസ്‌നേഹത്തെ ഭീഷണിപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്നും ഇല്‍ഹാന്‍ ട്വീറ്റ് ചെയ്തു. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it