Sub Lead

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്; സുപ്രിംകോടതിയില്‍ ഇന്നും വാദംതുടരും

സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചിരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക്; സുപ്രിംകോടതിയില്‍ ഇന്നും വാദംതുടരും
X

ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് വിലക്കിയതിനെതിരായ ഹര്‍ജിയില്‍ സുപ്രിംകോടതിയില്‍ ഇന്ന് വാദം തുടരും. സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി ഹിജാബിനെ താരതമ്യം ചെയ്യാനാവില്ലെന്ന് കഴിഞ്ഞയാഴ്ച കേസ് പരിഗണിച്ച ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് പരാമര്‍ശിച്ചിരുന്നു.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലിക അവകാശമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സുപ്രിംകോടതി നിരീക്ഷിച്ചിരുന്നു. അങ്ങനെയെങ്കില്‍ വസ്ത്രം ധരിക്കാതിരിക്കുന്നതും മൗലിക അവകാശമായി കണക്കാക്കേണ്ടി വരുമെന്നായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ചിന്റെ പരാമര്‍ശം. ഹിജാബ് ധരിക്കുന്നതിലുള്ള വിലക്ക് സ്വതന്ത്ര്യം ഉറപ്പാക്കുന്ന ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദത്തിന് എതിരെന്ന വാദം ഉയര്‍ന്നപ്പോഴാണ് കോടതിയുടെ ഈ വിചിത്ര നിരീക്ഷണം.

കര്‍ണ്ണാടകയിലെ ഹിജാബ് വിലക്ക് മതസ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും എതിരാണെന്നാണ് ഹര്‍ജിക്കാരുടെ അഭിഭാഷകനായ ദേവദത്ത് കാമത്ത് വാദിച്ചത്. ദക്ഷിണാഫ്രിക്കയില്‍ സ്‌കൂളില്‍ മുക്കുത്തി അണിയാന്‍ ഹിന്ദു വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്കിക്കൊണ്ടുള്ള കോടതി വിധി ദേവദത്ത് കാമത്ത് ചൂണ്ടിക്കാട്ടി. മുക്കുത്തി മതാചാരവുമായി ബന്ധമുള്ളതല്ലെന്നും മറ്റു രാജ്യങ്ങളെ പോലെയല്ല പല കാര്യങ്ങളിലും ഇളവുള്ള ഇന്ത്യയെന്നുമായിരുന്നു സുപ്രിംകോടതി പരാമര്‍ശം.

ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണെന്ന് രണ്ട് ഹൈക്കോടതി വിധികളുണ്ടെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് വാദിച്ചു. കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും കൈക്കൊണ്ട നിലപാടുകള്‍ക്കെതിരാണ് കര്‍ണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയില്‍ എംഎല്‍എമാരെ ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനെയും ഹര്‍ജിക്കാര്‍ എതിര്‍ത്തിരുന്നു.


Next Story

RELATED STORIES

Share it