Sub Lead

നിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

നിരവധി ജില്ലകളില്‍ ഉഷ്ണതരംഗം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി
X

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച്ച അവധി. ഉഷ്ണ തരംഗം കാരണമാണ് വനിതാ ശിശുവികസന വകുപ്പിന്റെ തീരുമാനം. അങ്കണവാടികളുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ പതിവ് പോലെ നടക്കും. ഈ കാലയളവില്‍ കുട്ടികള്‍ക്ക് നല്‍കേണ്ട സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ വീടുകളിലെത്തിക്കുമെന്നും അറിയിച്ചു.

പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഉഷ്ണതരംഗം നിലനില്‍ക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട് ഇന്നലെ റെക്കോര്‍ഡ് താപനിലയായ 41.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയിരുന്നു. അതിനിടെ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് എലപ്പുള്ളിയില്‍ ഇന്നലെ കനാലില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയ വയോധികയായ ലക്ഷ്മിയുടെ മരണം സൂര്യഘാതമേറ്റാണെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തി. കണ്ണൂര്‍ മാഹിയില്‍ സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന കിണര്‍ നിര്‍മാണ തൊഴിലാളിയും മരിച്ചു. മാഹി പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥനാണ് മരിച്ചത്. നെടുംബ്രത്ത് പറമ്പില്‍ കിണര്‍ പണിക്കിടയില്‍ വിശ്വനാഥന്‍ തളര്‍ന്ന് വീഴുകയായിരുന്നു.







Next Story

RELATED STORIES

Share it