Sub Lead

പൗരത്വ പ്രക്ഷോഭം: കണ്ണന്‍ ഗോപിനാഥനെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു

ആഴ്ച്ചകള്‍ക്ക് മുമ്പും ഉത്തര്‍പ്രദേശ് പോലിസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആഗ്രയ്ക്ക് സമീപം കണ്ണന്‍ ഗോപിനാഥനെ തടഞ്ഞുവച്ച യുപി പോലിസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്.

പൗരത്വ പ്രക്ഷോഭം:   കണ്ണന്‍ ഗോപിനാഥനെ യുപി പോലിസ് കസ്റ്റഡിയിലെടുത്തു
X

അലഹബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ അലഹബാദില്‍ എത്തിയ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ യുപി പോലിസ് കസ്റ്റഡിയില്‍ എടുത്തു. അലഹബാദ് എയര്‍പോര്‍ട്ടില്‍ എത്തിയ ഉടന്‍ യുപി പോലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

തന്നെ പോലിസ് തടഞ്ഞുവെച്ച കാര്യം കണ്ണന്‍ ഗോപിനാഥന്‍ തന്നേയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്. ഉച്ചതിരിഞ്ഞ് രണ്ടിനാണ് ഉത്തര്‍പ്രദേശ് പോലിസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തത്.

ആഴ്ച്ചകള്‍ക്ക് മുമ്പും ഉത്തര്‍പ്രദേശ് പോലിസ് കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തിരുന്നു. ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ ആഗ്രയ്ക്ക് സമീപം കണ്ണന്‍ ഗോപിനാഥനെ തടഞ്ഞുവച്ച യുപി പോലിസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. വ്യക്തിഗത ബോണ്ടിലായിരുന്നു അന്ന് മോചനം. എട്ടു മണിക്കൂറോളം തടങ്കലിലായിരുന്ന ഗോപിനാഥനെ മോചിപ്പിച്ച ശേഷം പോലിസ് അകമ്പടിയില്‍ യുപി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി.




Next Story

RELATED STORIES

Share it