വനിതാ നേതാവിന് അശ്ലീല സന്ദേശം: സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പുറത്താക്കി

കാസര്‍കോട്: വനിതാ നേതാവിന് അശ്ലീല സന്ദേശം അയച്ച സിപിഎം പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. രാഘവനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് പുറത്താക്കിയത്. ജില്ലാ സെക്രട്ടറി ഉള്‍പ്പടെ പങ്കെടുത്ത ഉദുമ ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. പെരിയ ഇരട്ടക്കൊലക്കേസില്‍ പ്രതിയായ രാഘവന്റെ ശബ്ദസന്ദേശം രണ്ട് ദിവസം മുമ്പാണ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വന്നത്.
സ്ത്രീകള്‍ അടക്കമുള്ള പാര്‍ട്ടി അംഗങ്ങളുള്ളതാണ് ഗ്രൂപ്പ്. വിഷയം പാര്‍ട്ടിയെ വലിയതരത്തില്‍ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. പെരിയ ഇരട്ടക്കൊലക്കേസില്‍ കൊച്ചിയില്‍ വിചാരണയ്ക്ക് പോവുന്നതിനിടെയാണ് രാഘവന്‍ സന്ദേശമയച്ചത്. ഗ്രൂപ്പിലെ വനിതാ അംഗങ്ങള്‍ തന്നെയാണ് പരാതിയുമായി രംഗത്തുവന്നത്. സംഭവം വിവാദമായതോടെ വിശദീകരണവുമായി രാഘവന്‍ വെളുത്തോളി രംഗത്തുവന്നിരുന്നു. ഭാര്യയ്ക്ക് അയച്ച സന്ദേശം മാറി ഗ്രൂപ്പിലേക്ക് വന്നതാണെന്നാണ് രാഘവന്റെ വിശദീകരണം. നേരത്തെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന സമയത്ത് സ്വഭാവദൂഷ്യത്തിന് രാഘവന്‍ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട്.
RELATED STORIES
ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍...
21 March 2023 5:33 PM GMTഹിന്ദുത്വ കെട്ടിപ്പടുത്തത് നുണകളിലാണെന്ന് ട്വീറ്റ്; കന്നഡ നടന് ചേതന്‍ ...
21 March 2023 5:12 PM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTപോപുലര്‍ ഫ്രണ്ട് നിരോധനം: കേന്ദ്രതീരുമാനം ശരിവച്ച് യുഎപിഎ ട്രൈബ്യൂണല്‍
21 March 2023 1:48 PM GMTവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ഡിവൈഎഫ്‌ഐ നേതാവ്...
21 March 2023 11:51 AM GMTകര്‍ണാടകയില്‍ മുതിര്‍ന്ന ബിജെപി നേതാവ് രാജിവച്ച് കോണ്‍ഗ്രസിലേക്ക്
21 March 2023 9:58 AM GMT