കൊടൈക്കനാലില്‍ നിന്നു മടങ്ങിയ സംഘത്തിന്റെ കാറില്‍ ലോറിയിടിച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു

തൃശ്ശൂര്‍: കൊടൈക്കനാലില്‍ വിനോദയാത്രയ്ക്കു പോയി മടങ്ങിയ സംഘത്തിന്റെ കാറില്‍ ലോറിയിലിടിച്ച് രണ്ട് മലപ്പുറം സ്വദേശികള്‍ മരിച്ചു.മലപ്പുറം തിരൂര്‍ ആലത്തിയൂര്‍ തുപ്രംകോട് സ്വദേശികളായ നടുവിലപ്പറമ്പില്‍ റസാഖിന്റെ മകന്‍ മുഹമദ് റിയാന്‍(18), മൂച്ചിക്കല്‍ ഷാജിയുടെ മകന്‍ സഫ്വാന്‍ (20) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആലത്തിയൂര്‍ തുപ്രംകോട് സ്വദേശികളായ മുതിയേരി ഷംസുദ്ദീന്റെ മകന്‍ ഷിയാന്‍(18), മായിങ്കാനത്ത് ഷാഹിറിന്റെ മകന്‍ അനസ്(19), മുളന്തല അയൂബിന്റെ മകന്‍ മുഹമദ് ബിലാല്‍(19), പൈനിമ്മല്‍ പരേതനായ സിദ്ധിഖിന്റെ മകന്‍ ജുനൈദ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തൃശൂര്‍ നാട്ടികയില്‍ ഇന്ന് പുലര്‍ച്ചെ നാലോടെയാണ് അപകടം. തിരൂര്‍ സ്വദേശികളായ രണ്ടുപേര്‍ മരിച്ചത്. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. എതിരേവന്ന ചരക്കു ലോറിയുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരാണ് പുറത്തെടുത്തത്. പരിക്കറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
RELATED STORIES
വിടവാങ്ങിയത് ഇന്ത്യയെ കാര്ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച...
28 Sep 2023 2:27 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില് നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTപ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു
27 Sep 2023 4:57 PM GMTകരുവന്നൂര് ബാങ്ക് തട്ടിപ്പ്: മുന് അക്കൗണ്ടന്റ് സി കെ ജില്സിനെയും...
26 Sep 2023 3:08 PM GMTപച്ച കുത്തിയെന്ന വ്യാജ പരാതി: കേരളത്തെ മുസ് ലിം തീവ്രവാദ കേന്ദ്രമാക്കി ...
26 Sep 2023 2:50 PM GMT