വിംബിള്‍ഡണില്‍ വാതുവെയ്പ്പ്; രണ്ട് മല്‍സരങ്ങള്‍ അന്വേഷിക്കും
ഇക്കഴിഞ്ഞ ഏപ്രിലില്‍ അര്‍ജന്റീനന്‍ താരം ഫ്രാന്‍കോ ഫിറ്റിനെ വാതുവയ്പ്പിനെ തുടര്‍ന്ന് വിലക്കിയിരുന്നു.
BY FAR15 July 2021 11:24 AM GMT

X
FAR15 July 2021 11:24 AM GMT
ലണ്ടന്‍: വിംബിള്‍ഡണിലെ രണ്ട് മല്‍സരങ്ങളില്‍ വാതുവെയ്പ്പ് നടന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ടെന്നിസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഇക്കഴിഞ്ഞ വിംബിള്‍ഡണിലെ സിംഗിള്‍സ്, ഡബിള്‍സ് വിഭാഗങ്ങളിലെ ഓരോ മല്‍സരങ്ങളിലാണ് വാതുവെയ്പ്പ് നടന്നതായി ആരോപണം വന്നത്. പുരുഷ വിഭാഗം സിംഗിള്‍സില്‍ ഒരു ജര്‍മ്മന്‍ താരം വാതുവയ്പ്പില്‍ ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ വാതുവയ്പ്പ് നടന്നതിന് തെളിവില്ലെന്നും ആരോപണത്തെ തുടര്‍ന്നാണ് അന്വേഷണം നടത്തുന്നതും ഏജന്‍സി വ്യക്തമാക്കി. ഇക്കഴിഞ്ഞ ഏപ്രിലില്‍ അര്‍ജന്റീനന്‍ താരം ഫ്രാന്‍കോ ഫിറ്റിനെ വാതുവയ്പ്പിനെ തുടര്‍ന്ന് വിലക്കിയിരുന്നു. 2014മുതല്‍ 2018 വരെയുള്ള കാലഘട്ടത്തില്‍ ഒമ്പത് തവണ താരം വാതുവയ്പ്പില്‍ പങ്കാളി ആയതായി കുറ്റസമ്മതം നടത്തിയിരുന്നു.
Next Story
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT