യുഎസ് ഓപ്പണില്‍ റാഫേല്‍ നദാലിന് കിരീടം
7-5, 6-3, 5-7, 4-6, 6-4 സ്‌കോറിനാണ് ഡനില്‍ മെദ്‌വദേവിനെ നദാല്‍ കീഴക്കിടയത്. നദാലിന്റെ 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടമാണിത്.
വാഷിങ്ടണ്‍: ടെന്നീസ് പ്രേമികളെ മുഴുവന്‍ ത്രില്ലടിപ്പിച്ച തീപാറും ഫൈനലിനൊടുവില്‍ റാഫേല്‍ നദാലിന് യുഎസ് ഓപ്പണ്‍ കിരീടം. 7-5, 6-3, 5-7, 4-6, 6-4 സ്‌കോറിനാണ് ഡനില്‍ മെദ്‌വദേവിനെ നദാല്‍ കീഴക്കിടയത്. നദാലിന്റെ 19ാം ഗ്ലാന്‍ഡ്സ്ലാം കിരീടമാണിത്. ഇതോടെ 20 ഗ്രാന്‍ഡ്സ്ലാം കിരീടമുള്ള റോജറല്‍ ഫെഡറര്‍ക്ക് തൊട്ടരികിലെത്തിയിരിക്കുകയാണ് നദാല്‍. നദാലിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടം കൂടിയാണിത്.
രണ്ടാം സീഡുകാരനായ നദാലിന് ഇത്തവണ പോരാട്ടം എളുപ്പമായിരുന്നില്ല. ആദ്യ രണ്ടു സെറ്റുകള്‍ സ്വന്തമാക്കിയ ശേഷം ജയത്തിലേക്കു കണ്ണുനട്ടിരിക്കേയാണ് മെദ്‌വദേവ് ശക്തമായ തിരിച്ചുവരവ് നടത്തിയത്. ശൈലി തുടര്‍ച്ചയായി മാറ്റിക്കൊണ്ടിരുന്ന മെദ്‌വദേവ് അടുത്ത സെറ്റുകള്‍ സ്വന്തമാക്കി. ഇതോടെ അവസാന സെറ്റ് നിര്‍ണായകമായി.
12 ഫ്രഞ്ച് ഓപ്പണ്‍, രണ്ട് വിംബിള്‍ഡണ്‍, ഒരു ആസ്‌ത്രേലിയന്‍ ഓപ്പണ്‍ കിരീടം ഉള്‍പ്പെടെയാണ് നദാല്‍ 19 ഗ്രാന്‍ഡ്സ്ലാമുകള്‍ നേടിയത്. ഒരു പ്രധാന കിരീടം കൂടി നേടിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ ഫെഡറര്‍ക്കൊപ്പമെത്താം.
RELATED STORIES
തൃശൂരില്‍ വീട്ടില്‍ സ്പിരിറ്റ് ഗോഡൗണ്‍; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര്‍ 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്‍ദ്ദിക്കാന്‍ ബസ് നിര്‍ത്തി; കാര്‍ പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്‍ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ...
8 Sep 2024 3:25 AM GMT