Tennis

യു എസ് ഓപ്പണിലെ മാന്ത്രിക കുതിപ്പ് തുടര്‍ന്ന് എമാ റഡാകാനു

ഈ ടൂര്‍ണ്ണമെന്റില്‍ എമ വീഴ്ത്തിയവരെല്ലാം റാങ്കിങില്‍ 50ല്‍ താഴെയുള്ള കളിക്കാരാണ്.

യു എസ് ഓപ്പണിലെ മാന്ത്രിക കുതിപ്പ് തുടര്‍ന്ന് എമാ റഡാകാനു
X


ന്യൂയോര്‍ക്ക്: ബ്രിട്ടീഷ് ടീനേജര്‍ എമാ റഡാകാനുവിന്റെ യു എസ് ഓപ്പണിലെ ചരിത്ര കുതിപ്പ് തുടരുന്നു. യോഗ്യതാ റൗണ്ട് മാത്രം കളിച്ച് യു എസ് ഓപ്പണിലെത്തിയ 18കാരി ഇപ്പോള്‍ സെമിയില്‍ പ്രവേശിച്ചിരിക്കുന്നു. 11ാം സീഡ് ബെലിന്‍ഡാ ബെന്‍സിക്കിനെ 6-3, 6-4 സെറ്റുകള്‍ക്ക് മറികടന്നാണ് എമയുടെ സ്വപ്‌ന കുതിപ്പ്. സെമിയില്‍ എമയുടെ എതിരാളി ഗ്രീസിന്റെ മരിയാ സാഖിരിയാണ്. ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ പ്ലിസ്‌കോവയെ മറികടന്നാണ് സാഖിരി സെമിയില്‍ കടന്നത്.


റാങ്കിങില്‍ 150ാം സ്ഥാനത്തുള്ള ഒരു താരം യു എസ് ഓപ്പണിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സെമിയില്‍ കടക്കുന്നത്. ഈ ടൂര്‍ണ്ണമെന്റില്‍ എമ വീഴ്ത്തിയവരെല്ലാം റാങ്കിങില്‍ 50ല്‍ താഴെയുള്ള കളിക്കാരാണ്.




Next Story

RELATED STORIES

Share it