ചരിത്രം തിരുത്തി എമാ റാഡുകാനു; 18 വയസ്സില്‍ യുഎസ് ഓപ്പണ്‍ കിരീടം
19കാരി കാനഡയുടെ ലൈയ്‌ലാ ഫെര്‍ണാണ്ടസിനെ 6-4, 6-3 സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്.

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ അവിസ്മരണീയ കുതിപ്പ് നടത്തിയ 18കാരി ബ്രിട്ടന്റെ് എമാ റാഡുകാനു ഒടുവില്‍ കിരീടം കൈയ്യടക്കി. 44 വര്‍ഷത്തെ ബ്രിട്ടീഷ് കാത്തിരിപ്പിന് വിരാമമിട്ടാണ് കിരീട നേട്ടം. 19കാരി കാനഡയുടെ ലൈയ്‌ലാ ഫെര്‍ണാണ്ടസിനെ 6-4, 6-3 സെറ്റുകള്‍ക്കാണ് താരം പരാജയപ്പെടുത്തിയത്. യോഗ്യതാ റൗണ്ട് മാത്രം കളിച്ച് ജയിച്ച് കിരീടം നേടിയ ആദ്യ താരമെന്ന ചരിത്ര നേട്ടവും എമ കരസ്ഥമാക്കി. 2004ല്‍ മരിയാ ഷറപ്പോവയ്ക്ക് ശേഷം ഗ്ല്രാന്‍സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും എമ നേടി. ഇതിഹാസ താരങ്ങളും ബ്രീട്ടീഷ് രാഞ്ജി യും താരത്തെ അഭിനന്ദിച്ചു.
ഒരു സെറ്റ് പോലും കൈവിടാതെ ആയിരുന്നു ടൂര്‍ണ്ണമെന്റിലെ താരത്തിന്റെ കുതിപ്പ്.കിരീട നേട്ടത്തോടെ എമ ലോകറാങ്കിങില്‍ 150ാം സ്ഥാനത്ത് നിന്ന് 23ാം റാങ്കിലേക്ക് കുതിക്കും. ഫോര്‍മുല വണ്ണിന്റെ ആരാധികയായ എമ കാനഡയില്‍ 2002 നവംബര്‍ 13നാണ് ജയിച്ചത്. രണ്ടാം വയസ്സിലാണ് ബ്രിട്ടനിലേക്ക് കുടിയേറുന്നത്. അഞ്ചാം വയസ്സുമുതല്‍ താരം ടെന്നിസ് കളിക്കാന്‍ തുടങ്ങിയിരുന്നു.
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT