Tennis

ടേബിള്‍ ടെന്നിസില്‍ മണികാ ബത്രയുടെ പോരാട്ടം അവസാനിച്ചു

ബോക്‌സിങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു ആശിഷ്.

ടേബിള്‍ ടെന്നിസില്‍ മണികാ ബത്രയുടെ പോരാട്ടം അവസാനിച്ചു
X


ടോക്കിയോ: വനിതാ വിഭാഗം ടേബിള്‍ ടെന്നിസിലെ ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. സിംഗിള്‍സില്‍ മണിക ബത്ര മൂന്നാം റൗണ്ടില്‍ പുറത്തായി. ഓസ്ട്രിയയുടെ സോഫിയാ പോള്‍ക്കനോവയോട് നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് താരം തോറ്റത്.സ്‌കോര്‍ 11-8, 11-2, 11-5, 11-7.ഒളിംപിക്‌സ് ചരിത്രത്തില്‍ ആദ്യമായി പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച താരമെന്ന ബഹുമതി മണിക നേടിയിരുന്നു.

ബോക്‌സിങില്‍ ആശിഷ് കുമാര്‍ പുറത്തായി. പുരുഷന്‍മാരുടെ 69-75കിലോഗ്രാം മിഡില്‍വെയ്റ്റ് വിഭാഗത്തിലാണ് ആശിഷ് കുമാര്‍ പുറത്തായത്.ബോക്‌സിങില്‍ ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയുള്ള താരമായിരുന്നു ആശിഷ്.




Next Story

RELATED STORIES

Share it