യുഎസ് ഓപ്പണില്‍ വന്‍ അട്ടിമറി; ഒസാക്കയെ വീഴ്ത്തി കാനഡയുടെ ടീനേജ് താരം
തിരിച്ചുവരവിലെ ആദ്യ ടൂര്‍ണ്ണമെന്റിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ താരം വീണ്ടും ക്വാര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുയാണ്.

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ വന്‍ അട്ടിമറി. വനിതകളുടെ സിംഗിള്‍സ് വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ജപ്പാന്റെ നയോമി ഒസാക്കയെ കാനഡയുടെ ടീനേജ് താരം ലെയ്‌ലാ ആനി ഫെര്‍ണാണ്ടസാണ് ഞെട്ടിച്ചത്.സീഡ് ചെയ്യാത്ത താരമായ ലെയ്‌ലാ 5-7, 7-6, 6-4നാണ് ഇവിടെത്തെ മൂന്നാം സീഡ് ഒസാക്കയെ വീഴ്ത്തിയത്. മറ്റൊരു ഗ്രാന്‍സ്ലാം ജേതാവായ ആന്‍ക്വിലിക് കെര്‍ബറാണ് നാലാം റൗണ്ടില്‍ കനേഡിയന്‍ താരത്തിന്റെ എതിരാളി. മൂന്നാം റൗണ്ടിലെ ഞെട്ടിക്കുന്ന തോല്‍വിയെ തുടര്‍ന്ന് ഒസാക്ക ടെന്നിസില്‍ നിന്ന് കുറച്ച് കാലത്തേക്ക് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചു. നേരത്തെ വിഷാദരോഗത്തിന് അടിമപ്പെട്ടതിനെ തുടര്‍ന്ന് താരം ടെന്നിസില്‍ നിന്ന് കുറച്ച് കാലം വിട്ടുനിന്നിരുന്നു. തിരിച്ചുവരവിലെ ആദ്യ ടൂര്‍ണ്ണമെന്റിലെ ഞെട്ടിക്കുന്ന തോല്‍വിയോടെ ലോക മൂന്നാം നമ്പര്‍ താരം വീണ്ടും ക്വാര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTഖത്തറില് മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില് വാഹനാപകടം; രണ്ട് സ്ത്രീകള് മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്-പാന് ബന്ധിപ്പിക്കല് സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്കുട്ടികളുടെ ചേലാകര്മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT