യുഎസ് ഓപ്പണിലും ഫ്രഞ്ച് ഓപ്പണിലും ഫെഡറര്‍ കളിക്കില്ല
കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയതു കാരണം ഈ സീസണില്‍ ഇനി ടെന്നിസിന് വിശ്രമം നല്‍കുകയാണെന്ന് താരം പറഞ്ഞു.
BY SRF10 Jun 2020 12:29 PM GMT

X
SRF10 Jun 2020 12:29 PM GMT
ലണ്ടന്‍: ഈ സീസണില്‍ പ്രധാന ടെന്നിസ് ടൂര്‍ണ്ണമെന്റുകളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് ഇതിഹാസ ടെന്നിസ് താരം റോജര്‍ ഫെഡറര്‍. കാല്‍മുട്ടിന് ശസ്ത്രക്രിയ നടത്തിയതു കാരണം ഈ സീസണില്‍ ഇനി ടെന്നിസിന് വിശ്രമം നല്‍കുകയാണെന്ന് താരം പറഞ്ഞു.
ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമം ആവശ്യമാണ്. തന്റെ ആരാധകരുടെ സാന്നിധ്യം തനിക്ക് നഷ്ടമാവുമെന്നും ഫെഡറര്‍ വ്യക്തമാക്കി. ഇതോടെ സെപ്തംബറില്‍ നടക്കുന്ന യു എസ് ഓപ്പണ്‍, ഒക്ടോബറില്‍ നടക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ എന്നിവയില്‍ താരം കളിക്കില്ലെന്ന് ഉറപ്പായി. 2021 ഓടെ കോര്‍ട്ടില്‍ തിരിച്ചെത്തുമെന്നും 38കാരനായ ഫെഡറര്‍ അറിയിച്ചു. കൊറോണയെ തുടര്‍ന്ന് മാര്‍ച്ചിലാണ് അവസാനമായി ടെന്നിസ് ടൂര്‍ണ്ണമെന്റ് നടന്നത്.
Next Story
RELATED STORIES
യുപി ബുലന്ദ്ഷഹറില് വീട്ടില് സിലിണ്ടര് പൊട്ടിത്തെറിച്ച് വന്...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMT