Tennis

ദുബായ് ഓപ്പണില്‍ തോല്‍വി; ജോക്കോവിച്ചിന് ഒന്നാം റാങ്ക് നഷ്ടം

റഷ്യയുടെ ഡാനിയേല്‍ മെദ്വദേവ് ഒന്നാം സ്ഥാനത്തെത്തും.

ദുബായ് ഓപ്പണില്‍ തോല്‍വി; ജോക്കോവിച്ചിന് ഒന്നാം റാങ്ക് നഷ്ടം
X


ദുബായ്: ലോക ഒന്നാം നമ്പര്‍ നൊവാക്ക് ജോക്കോവിച്ചിന് ദുബായ് ഓപ്പണില്‍ തോല്‍വി.ക്വാര്‍ട്ടറില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ജെറി വെസ്ലിയോട് 4-6, 6-7 സെറ്റുകള്‍ക്കാണ് പരാജയം. ഇതോടെ തിങ്കളാഴ്ച പുറത്തിറങ്ങുന്ന എടിപി റാങ്കിങില്‍ സെര്‍ബിയന്‍ താരത്തിന് ഒന്നാം റാങ്ക് നഷ്ടമാവും. രണ്ടാം റാങ്കിലുള്ള റഷ്യയുടെ ഡാനിയേല്‍ മെദ്വദേവ് ഒന്നാം സ്ഥാനത്തെത്തും.ജോക്കോവിച്ച് രണ്ടാം സ്ഥാനത്തേക്കും വീഴും. 2022ലെ ആദ്യ ടൂര്‍ണ്ണമെന്റിലാണ് ജോക്കോവിച്ചിന് കിരീടവും ഒന്നാം സ്ഥാനവും നഷ്ടമായത്.




Next Story

RELATED STORIES

Share it