Tennis

ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് നദാലിനും നയോമിക്കും; ക്ലബ്ബ് ബയേണ്‍

വംശീയതയ്‌ക്കെതിരേ ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ച് എല്ലാ മല്‍സരങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ലോറസ് സ്‌പോര്‍ട്‌സ് അവാര്‍ഡ് നദാലിനും നയോമിക്കും; ക്ലബ്ബ് ബയേണ്‍
X


ലണ്ടന്‍: ഈ വര്‍ഷത്തെ ലോറസ് വേള്‍ഡ് സ്‌പോര്‍ട്‌സ് അവാര്‍ഡ് ടെന്നിസ് താരങ്ങളായ റാഫേല്‍ നദാലിനും നയോമി ഒസാക്കയ്ക്കും. പുരുഷ വിഭാഗത്തിലാണ് ലോക രണ്ടാം നമ്പര്‍ താരം സ്‌പെയിനിന്റെ നദാലിന് പുരസ്‌കാരം.20 ഗ്ല്രാന്‍സ്ലാം എന്ന റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പം നദാല്‍ എത്തിയിരുന്നു. വനിത വിഭാഗത്തില്‍ നയോമി ഒസാക്കയാണ് അവാര്‍ഡിനര്‍ഹയായത്. കഴിഞ്ഞ വര്‍ഷത്തെ യു എസ് ഓപ്പണ്‍ വിജയിയായ ജപ്പാന്റെ ഒസാക്ക അമേരിക്കയില്‍ നടക്കുന്ന വംശീയതയ്‌ക്കെതിരേ ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ച് എല്ലാ മല്‍സരങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ ഒസാക്കയുടെ പ്രതിഷേധത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിച്ചിരുന്നു.

ടീം ഓഫ് ദി ഇയര്‍ പുരസ്‌കാരം ചാംപ്യന്‍സ് ലീഗ് ജേതാക്കളായ ബയേണ്‍ മ്യുണിക്കിന് ലഭിച്ചു. ഫോര്‍മുലാ വണ്‍ ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍ അത്‌ലറ്റ് അഡ്വക്കേറ്റ് അവാര്‍ഡിനര്‍ഹനായി. വംശീയതയ്‌ക്കെതിരേ ഹാമില്‍ട്ടണ്‍ നടത്തിയ പ്രതിഷേധങ്ങള്‍ സമൂഹത്തിന് മികച്ച പാടങ്ങള്‍ നല്‍കുന്നുവെന്ന് അവാര്‍ഡ് ജൂറി പരാമര്‍ശിച്ചു. സ്‌പോര്‍ട്ടിങ് ഇന്‍സിപിരേഷന്‍ അവാര്‍ഡ് ലിവര്‍പൂള്‍-ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലാഹും അര്‍ഹനായി.




Next Story

RELATED STORIES

Share it