ഫ്രഞ്ച് ഓപ്പണ്‍; സ്റ്റെഫാനോസും സെവര്‍വും സെമിയില്‍
വനിതാ സിംഗിള്‍സില്‍ റഷ്യയുടെ പവലുഷെന്‍ങ്കോവയും സ്ലൊവേനിയയുടെ തമാറാ സിഡാനസകയും ആദ്യ സെമിയില്‍ ഏറ്റുമുട്ടും.

പാരിസ്: ഗ്രീക്കിന്റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്‌സിപാസും ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സെവര്‍വും ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സെമിയില്‍ പ്രവേശിച്ചു. റഷ്യയുടെ ഡാനില്‍ മെദ്വദേവിനെ ക്വാര്‍ട്ടറില്‍ 6-3, 7-6, 7-5 സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിറ്റ്‌സിപാസിന്റെ ജയം. സ്‌പെയിനിന്റെ അലജാന്‍ഡ്രോ ഡേവിഡോവിച്ചിനെ 6-4, 6-1, 6-1 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെവര്‍വ് ആദ്യമായി ഗ്രാന്‍സ്ലാം സെമിയില്‍ പ്രവേശിക്കുന്നത്.
വനിതാ സിംഗിള്‍സില്‍ റഷ്യയുടെ പവലുഷെന്‍ങ്കോവയും സ്ലൊവേനിയയുടെ തമാറാ സിഡാനസകയും ആദ്യ സെമിയില്‍ ഏറ്റുമുട്ടും. ഇരുവരുടെയും കരിയറിലെ ആദ്യ ഗ്രാന്‍സ്ലാം സെമിഫൈനലാണ്. സെറീനാ വില്ല്യംസിനെ വീഴ്ത്തിയ കസാഖിസ്ഥാന്റെ എലേനാ റബാഖിനെയെ 6-7, 6-2, 9-7 സ്‌കോറിന് വീഴ്ത്തിയാണ് റഷ്യന്‍ താരത്തിന്റെ സെമി പ്രവേശനം. സ്‌പെയിന്റെ പൗളാ ബഡോസയെ 7-5, 4-6, 8-6 സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിദാനസക്കിന്റെ ആദ്യ സെമിയിലേക്കുള്ള എന്‍ട്രി.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT