ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ടോപ് സീഡ് അസരെന്‍ങ്കെ വീണു; സിമോണ മൂന്നാം റൗണ്ടില്‍
ടോപ് സീഡായ ബെലാറസ് താരത്തെ പുറത്താക്കിയത് റാങ്കിങില്‍ 161ാം സ്ഥാനത്തുള്ള അന്നാ കരോലിനായാണ്.

പാരിസ്: യു എസ് ഓപ്പണ്‍ ഫൈനലിസ്റ്റ് വിക്ടോറിയാ അസരെന്‍ങ്കെ ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പുറത്ത്. ടോപ് സീഡായ ബെലാറസ് താരത്തെ പുറത്താക്കിയത് റാങ്കിങില്‍ 161ാം സ്ഥാനത്തുള്ള അന്നാ കരോലിനാ ഷമിഡോള്‍വയാണ്. സ്‌കോര്‍ 6-2, 6-2. മികച്ച ഫോമിലുള്ള അസരെന്‍ങ്കെ രണ്ടാം റൗണ്ടില്‍ തന്നെ തോറ്റത് തനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് സെറീനാ വില്ല്യംസ് പറഞ്ഞു. പരിക്കിനെ തുടര്‍ന്ന് സെറീന ഇന്ന് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്‍മാറിയിരുന്നു. സ്ലോവാക്കിയന്‍ താരമായ അന്നാ 2014ല്‍ ഫ്രഞ്ച് ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ പുറത്തായിരുന്നു. ടോപ് സീഡ് സിമോണ ഹാലപ്പ്, മൂന്നാം സീഡ് എലീനാ സ്വവിറ്റോലിനാ എന്നിവരും മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. റുമാനിയന്‍ താരം ഐറിനാ കാമലിയയെ 6-3, 6-4നാണ് ഹാലപ്പ് തോല്‍പ്പിച്ചത്. മെക്‌സിക്കന്‍ താരമായ റെനാറ്റായെ 6-3, 0-6, 6-2 സ്‌കോറിനാണ് സ്വവിറ്റോലിന തോല്‍പ്പിച്ചത്.
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMT