വിംബിള്‍ഡണ്‍; റോജര്‍ ഫെഡററെ അട്ടിമറിച്ച് ഹുബര്‍ട്ട് ഹുര്‍കാസ്
ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചും സെമിയില്‍ ഇടം നേടി
BY FAR7 July 2021 5:34 PM GMT

X
FAR7 July 2021 5:34 PM GMT
ലണ്ടന്‍: എട്ട് തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ മുന്‍ ലോക ഒന്നാം നമ്പര്‍ റോജര്‍ ഫെഡറര്‍ക്ക് ഞെട്ടിക്കുന്ന തോല്‍വി. ക്വാര്‍ട്ടറില്‍ പോളിഷ് താരമായ ഹുബര്‍ട്ട് ഹുര്‍കാസാണ് സ്വിസ് താരത്തെ വീഴ്ത്തിയത്. ജയത്തോടെ ഹുബര്‍ട്ട് ആദ്യമായി വിംബിള്‍ഡണ്‍ സെമിയില്‍ ഇടം നേടി. സ്‌കോര്‍ 6-3, 7-6, 6-0. 14ാം സീഡായ ഹുര്‍കാസിനെതിരേ ഒരു സെറ്റ് മാത്രമാണ് നേടാനായത്. ഫെഡററുടെ ഇഷ്ട ക്വാര്‍ട്ടായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബില്‍് ആദ്യമായാണ് എതിരില്ലാത്ത ഒരു സെറ്റ് പൂര്‍ണ്ണമായും നഷ്ടമായത്(6-0).
ലോക ഒന്നാം നമ്പര്‍ താരം നൊവാക്ക് ജോക്കോവിച്ചും സെമിയില്‍ ഇടം നേടി. ഹങ്കറിയുടെ മാര്‍ട്ടണ്‍ ഫുസോവിക്‌സിനെ അനായാസം മറികടനാണ് സെര്‍ബിയന്‍ താരത്തിന്റെ നേട്ടം. 34കാരനായ ജോക്കോവിച്ച് നിലവിലെ വിംബിള്‍ഡണ്‍ ജേതാവാണ്. സെമിയില്‍ കാനഡിയന്‍ താരം ഡെന്നിസ് ഷപോവലോവിനെ നേരിടും.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT