ഓസ്‌ട്രേലിയന്‍ ഓപണ്‍; കൊക്കോ ഗൗഫിന്റെ തേരോട്ടം അവസാനിച്ചു
ഇന്ന് നടന്ന വനിതാ വിഭാഗം സിംഗിള്‍സ് നാലാം റൗണ്ടില്‍ അമേരിക്കയുടെ തന്നെ സോഫിയാ കെനിന്‍ ആണ് ഗൗഫിന്റെ തേരോട്ടത്തിന് ബ്ലോക്കിട്ടത്.
BY NSH26 Jan 2020 10:27 AM GMT

X
NSH26 Jan 2020 10:27 AM GMT
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപണില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന അമേരിക്കയുടെ ടീനേജ് താരം കൊക്കോ ഗൗഫിന് ഒടുവില്‍ തോല്‍വി. ഇന്ന് നടന്ന വനിതാ വിഭാഗം സിംഗിള്‍സ് നാലാം റൗണ്ടില്‍ അമേരിക്കയുടെ തന്നെ സോഫിയാ കെനിന്‍ ആണ് ഗൗഫിന്റെ തേരോട്ടത്തിന് ബ്ലോക്കിട്ടത്. സ്‌കോര്‍ 6-7, 6-3. 14ാം സീഡായി ഇവിടെ വന്ന ഗൗഫ് മുന്‍ നിര താരങ്ങളായ വീനസ് വില്യംസ്, നവോമി ഒയാസക എന്നിവരെ വീഴ്ത്തിയിരുന്നു.
ടുണീഷ്യയുടെ ഓന്‍സ് ജാബേറാണ് സോഫിയയുടെ അടുത്ത എതിരാളി. സെറീനാ വില്യംസിനെ പുറത്താക്കിയ വാങ് ക്വിങിനെ തോല്‍പ്പിച്ചാണ് സോഫിയ ഗൗഫുമായുള്ള പോരാട്ടത്തിനെത്തിയത്. ഏഴാം സീഡ് പെട്രാ ക്വവിറ്റോവ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രീക്കിന്റെ മരിയാ സക്കാരിയെ 6-7, 6-3, 6-2 സ്‌കോറിന് തോല്‍പിച്ചാണ് ക്വവിറ്റോവ ക്വാര്‍ട്ടറില്‍ കയറിയത്.
Next Story
RELATED STORIES
വിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMT