Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്ണില്‍ അട്ടിമറികള്‍; ആന്റി മുറേയും റഡാകാനുവും പുറത്ത്

6-4, 6-4, 6-4 സെറ്റുകള്‍ക്കാണ് മുറെയെ പരാജയപ്പെടുത്തിയത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്ണില്‍ അട്ടിമറികള്‍; ആന്റി മുറേയും റഡാകാനുവും പുറത്ത്
X

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വമ്പന്‍ അട്ടിമറികള്‍. പുരുഷ വിഭാഗത്തില്‍ മുന്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്റി മുറേയും വനിതാ വിഭാഗത്തില്‍ നിലവിലെ യു എസ് ഓപ്പണ്‍ ചാംപ്യന്‍ എമാ റഡാകാനുവും രണ്ടാം റൗണ്ടില്‍ പുറത്തായി.യോഗ്യതാ റൗണ്ടില്‍ കളിച്ചെത്തിയ ജാപ്പാനീസ് താരം താരോ ഡാനിയേല്‍ 6-4, 6-4, 6-4 സെറ്റുകള്‍ക്കാണ് മുറെയെ പരാജയപ്പെടുത്തിയത്.


മൊണ്ടനെഗ്രോയുടെ കൊവിനിക്ക് 6-4, 4-6, 6-3 സെറ്റുകള്‍ക്കാണ് 17 റാങ്കിലുള്ള ടീനേജ് താരത്തെ പരാജയപ്പെടുത്തിയത്. റാക്കറ്റേന്തുന്ന റഡാകാനുവിന്റെ കൈക്ക് പരിക്കുണ്ടായിരുന്നു. പരിക്കുമായാണ് താരം മല്‍സരത്തിനിറങ്ങിയത്. മല്‍സരത്തിനിടെ മെഡിക്കല്‍ ബ്രേക്കും താരം സ്വീകരിച്ചിരുന്നു.




Next Story

RELATED STORIES

Share it