ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നിലവിലെ ചാംപ്യന്‍ സോഫിയാ കെനിന്‍ പുറത്ത്
ഇന്ത്യന്‍ താരം അങ്കിതാ റൈന-റൊമാനിയയുടെ മിഹേല സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി.

മെല്‍ബണ്‍; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ വനിതാ വിഭാഗത്തില്‍ വീണ്ടും അട്ടിമറി. സിംഗിള്‍സില്‍ നിലവിലെ ചാംപ്യന്‍ അമേരിക്കയുടെ നാലാം സീഡ് സോഫിയാ കെനിന്‍ ഇന്ന് പുറത്തായി. എസ്റ്റോണിയയുടെ കയിയെ കനെപി 6-3, 6-2 സ്‌കോറിനാണ് കെനിനെ തോല്‍പ്പിച്ചത്. ടോപ് സീഡ് ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടി മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചു. നാട്ടുകാരി ഡാരിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ബാര്‍ട്ടി തോല്‍പ്പിച്ചത്. മറ്റൊരു മല്‍സരത്തില്‍ ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിനാ പ്ലിസ്‌കോവ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. അമേരിക്കയുടെ ഡാനയേലാ കോളിന്‍സിനെ 7-5, 6-2 സെറ്റുകള്‍ക്കാണ് പ്ലിസ്‌കോവ പരാജയപ്പെടുത്തിയത്. അമേരിക്കന്‍ താരം ജെന്നിഫര്‍ ബ്രാഡിയും അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
വനിതാ വിഭാഗം ഡബിള്‍സില്‍ ഇന്ത്യന്‍ താരം അങ്കിതാ റൈന-റൊമാനിയയുടെ മിഹേല സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി. ഓസ്‌ട്രേലിയന്‍ സഖ്യമാണ് ഇവരെ പുറത്താക്കിയത്. സാനിയാ മിര്‍സയ്ക്ക് ശേഷം ആദ്യമായി ഗ്രാന്‍സ്ലാം വേദിയില്‍ കളിക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് അങ്കിതയുടെ പേരിലായി.
പുരുഷവിഭാഗത്തില്‍ റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവ്, ഇറ്റലിയുടെ മാറ്റിയോ ബരേറ്റിനി എന്നിവര്‍ അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചു.
RELATED STORIES
രാമനവമി കലാപം: വെടിവയ്പില്‍ ഒരു മരണം
31 March 2023 5:16 PM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ പലയിടത്തും സംഘര്‍ഷം
30 March 2023 5:31 PM GMTവെടിവയ്പില്‍ വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMTജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMT