ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ അട്ടിമറികള്‍; വാവറിങ്ക, ബിയാങ്ക, ക്വിറ്റോവോ പുറത്ത്
പുരുഷ വിഭാഗം സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച്, ഡൊമനിക്ക് തീം എന്നിവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സില്‍ വന്‍ അട്ടിമറികള്‍. മുന്‍ നിര താരങ്ങളായ സ്റ്റാന്‍ വാവറിങ്ക, ബിയാങ്ക, ക്വിറ്റോവോ എന്നിവരാണ് പുറത്തായത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവു കൂടിയായ വാവറിങ്കയെ തോല്‍പ്പിച്ചത് ഹംഗേറിയയുടെ മാര്‍ട്ടിന്‍ ഫുസ്‌കോവിക്‌സാണ്. മുന്‍ യു എസ് ഓപ്പണ്‍ ചാംപ്യന്‍ കാനഡയുടെ ബിയാങ്ക ആന്ദ്രീസ്‌കു രണ്ടാം റൗണ്ടില്‍ പുറത്തായി. 6-3, 6-2 എന്ന സ്‌കോറിന് സെ സെവെയാണ് ബിയാങ്കയെ തോല്‍പ്പിച്ചത്. ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രാ ക്വിറ്റോവയാണ് ഇന്ന് പുറത്തായ മറ്റൊരു പ്രമുഖതാരം. ഒമ്പതാം സീഡായ ക്വിറ്റോവയെ റൊമാനിയയുടെ സൊരാന ക്രിസ്റ്റി 6-4, 6-1, 6-1 എന്ന സ്‌കോറിനും വീഴ്ത്തി. ലോക രണ്ടാം നമ്പര്‍ താരം സിമോണാ ഹാലപ്പ് മൂന്നാം റൗണ്ടില്‍ കടന്നു. ഓസ്‌ട്രേലിയയുടെ അജലാ ടൊമലനോവിക്കിനെ 4-6, 6-4, 7-5 സെറ്റുകള്‍ക്കാണ് ഹാലപ്പ് പരാജയപ്പെടുത്തിയത് . പുരുഷ വിഭാഗം സിംഗിള്‍സില്‍ നൊവാക്ക് ജോക്കോവിച്ച്, ഡൊമനിക്ക് തീം എന്നിവര്‍ മൂന്നാം റൗണ്ടില്‍ പ്രവേശിച്ചു. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ ബോപ്പണ്ണ-ജപ്പാന്റെ ബെന്‍ ക്ലാചിയന്‍ സഖ്യം ആദ്യ റൗണ്ടില്‍ പുറത്തായി.കൊറിയന്‍ സഖ്യം നേരിട്ടുള്ള സെറ്റുകള്‍ക്ക് ബൊപ്പാണ്ണ സഖ്യത്തെ തോല്‍പ്പിക്കുകയായിരുന്നു.
RELATED STORIES
വസ്ത്രം കൊണ്ട് ആരുടെയെങ്കിലും വികാരം വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍...
2 April 2023 7:47 AM GMTസന്ദര്‍ശക വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി യുഎഇ
2 April 2023 7:30 AM GMTപശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; കര്‍ണാടകയില്‍ കന്നുകാലി...
2 April 2023 4:22 AM GMTവേളാങ്കണി തീര്‍ത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാല് മരണം, ...
2 April 2023 4:12 AM GMT'ആര്‍എസ്എസുകാര്‍ 21ാം നൂറ്റാണ്ടിലെ കൗരവര്‍'; രാഹുല്‍ ഗാന്ധിക്കെതിരേ...
1 April 2023 12:07 PM GMTബംഗാള്‍, ഗുജറാത്ത് അക്രമങ്ങള്‍ 2024ന്റെ ബിജെപിയുടെ ട്രെയിലര്‍...
1 April 2023 11:59 AM GMT