Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍:റാഫേല്‍ നദാലും ഡാനിലും ക്വാര്‍ട്ടറില്‍

വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ്‌ എലീനാ സ്വിറ്റിലോന പുറത്തായി.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍:റാഫേല്‍ നദാലും ഡാനിലും ക്വാര്‍ട്ടറില്‍
X





മെല്‍ബണ്‍:ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സില്‍ മുന്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍, നാലാം സീഡ്‌ ഡാനില്‍ മെദ്വദേവ്‌ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. ഇറ്റലിയുടെ ഫാബിയോ ഫൊഗനിനിയെ 6-3, 6-4, 6-2 എന്ന സ്‌കോറിനാണ്‌ നദാല്‍ തോല്‍പ്പിച്ചത്‌. അമേരിക്കയുടെ മക്കെന്‍സി മക്ക്‌ഡൊണാള്‍ഡിനെ 6-4, 6-2, 6-3 സെറ്റുകള്‍ക്കാണ്‌ മെദ്ദ്വദേവ്‌ തോല്‍പ്പിച്ചത്‌.

വനിതാ വിഭാഗം സിംഗിള്‍സില്‍ അഞ്ചാം സീഡ്‌ എലീനാ സ്വിറ്റിലോന പുറത്തായി. അമേരിക്കയുടെ ജെസ്സിക്കാ പെഗുലാ 6-3,3-6, 6-3 സെറ്റുകള്‍ക്കാണ്‌ സ്വിറ്റിലോനയെ പുറത്താക്കിയത്‌. ഇന്ന്‌ നടക്കുന്ന മറ്റൊരു സുപ്രധാന മല്‍സരത്തില്‍ ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി അമേരിക്കയുടെ ഷെല്‍ബി റോഗേഴ്‌സിനെ നേരിടും.




Next Story

RELATED STORIES

Share it