ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; ഹോട്ടല്‍ ജീവനക്കാരന് കൊവിഡ്; 600 ഓളം പേര്‍ ക്വാറന്റൈനില്‍
ഹോട്ടലില്‍ താമസിക്കുന്ന കളിക്കാരോടും മറ്റുള്ളവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാനാണ് നിര്‍ദ്ദേശം.

മെല്‍ബണ്‍: ഫെബ്രുവരി എട്ടിന് ആരംഭിക്കുന്ന ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് കൊവിഡ് ഭീഷണി. മെല്‍ബണിലെ ഹോട്ടല്‍ ജീവനക്കാരന് ഇന്ന് കൊവിഡ് പോസ്റ്റീവ് ആയതാണ് ടൂര്‍ണ്ണമെന്റിന് ഭീഷണിയായിരിക്കുന്നത്. ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുന്ന 600 ഓളം താരങ്ങളും മറ്റ് സപോര്‍ട്ടിങ് സ്റ്റാഫുകളും താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാരനാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ടൂര്‍ണ്ണമെന്റുമായി ബന്ധപ്പെട്ട 1000ത്തോളം പേരാണ് ഈ ഹോട്ടലില്‍ താമസിക്കുന്നത്. ഹോട്ടലില്‍ താമസിക്കുന്ന കളിക്കാരോടും മറ്റുള്ളവരോടും ക്വാറന്റൈനില്‍ പ്രവേശിക്കാനാണ് നിര്‍ദ്ദേശം. നാളെ നടക്കുന്ന ടെസ്റ്റിന് ശേഷം മാത്രമായിരിക്കും പരിശീലനവും മറ്റ് മല്‍സരങ്ങളും തുടരുക. രോഗം കണ്ടെത്തിയതോടെ എല്ലാ മല്‍സരങ്ങളും നിര്‍ത്തിവച്ചിരിക്കുകയാണ്. ജനുവരി 29ന് നടത്തിയ പരിശോധനയില്‍ ജീവനക്കാരന്റെ ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പോസ്റ്റീവ് ആയത്. ജീവനക്കാരന് നിരവധി പേരുമായി സമ്പര്‍ക്കം ഉണ്ടായതാണ് ടൂര്‍ണ്ണമെന്റിന് ഭീഷണിയായിരിക്കുന്നത്.
RELATED STORIES
മെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMTദേവികുളം എംഎല്എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില് സ്വര്ണ്ണം കടത്താന്...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന് എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില് മരണപ്പെട്ടു
19 March 2023 11:35 AM GMT