ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; സെറീനയെ അട്ടിമറിച്ച് ഒസാക്ക ഫൈനലില്‍; എതിരാളി ബ്രാഡി
ഗ്രാന്‍സ്ലാം ഫൈനലില്‍ തോല്‍വി നേരിടാത്ത റെക്കോഡിനുടമയാണ് ഒസാക്ക.

മെല്‍ബണ്‍: തന്റെ 24ാം ഗ്ല്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ അമേരിക്കയുടെ സെറീനാ വില്ല്യംസിനെ അട്ടിമറിച്ച് ജപ്പാന്‍ താരം നയോമി ഒസാക്ക. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഇന്ന് നടന്ന വനിതാ സിംഗിള്‍സ് ഫൈനലില്‍ ആണ് മൂന്ന് ഗ്രാന്‍സ്ലാം കിരീടം നേടിയ ഒസാക്ക നേരിട്ടുള്ള സെറ്റുകള്‍ക്ക് സെറീനയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 6-3, 6-4.ആദ്യമായിട്ടാണ് സെറീനാ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍ പുറത്താവുന്നത്. മല്‍സരത്തിന്റെ ഒരു തരത്തിലും സെറീന ഒസാക്കയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയില്ല. അനായാസ ജയവുമായാണ് ഒസാക്ക ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഗ്രാന്‍സ്ലാം ഫൈനലില്‍ തോല്‍വി നേരിടാത്ത റെക്കോഡിനുടമയാണ് ഒസാക്ക.
ഒസാക്കയുടെ ഫൈനലിലെ എതിരാളി അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയാണ്. സെമിയില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിനാ മുഷോവയെ 6-4, 3-6, 6-4 സെറ്റുകള്‍ക്കാണ് ബ്രാഡി തോല്‍പ്പിച്ചത്.
RELATED STORIES
വിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMT