ഓസ്‌ട്രേലിയന്‍ ഓപണ്‍; നദാല്‍ ക്വാര്‍ട്ടറില്‍
![ഓസ്‌ട്രേലിയന്‍ ഓപണ്‍; നദാല്‍ ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയന്‍ ഓപണ്‍; നദാല്‍ ക്വാര്‍ട്ടറില്‍](https://www.thejasnews.com/h-upload/2020/01/27/96636-rafel-nadal.jpg)
മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപണിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നദാലിന്റെ ശത്രു എന്നറിയപ്പെടുന്ന നിക്ക് ക്യൂരിയോസിനെ തോല്‍പ്പിച്ചാണ് താരം ക്വാര്‍ട്ടറിലേക്ക് കടന്നത്. 63, 36, 76, 76 സെറ്റുകള്‍ക്കാണ് നദാലിന്റെ ജയം. ക്വാര്‍ട്ടറില്‍ ഓസിസിന്റെ അഞ്ചാം സീഡ് ഡൊമനിക്ക് തീമാണ് നദാലിന്റെ എതിരാളി. സ്റ്റാന്‍ വാവറിങ്ക, റോജര്‍ ഫെഡറര്‍ എന്നിവരും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 62, 64, 64 സെറ്റുകള്‍ക്ക് ഫ്രാന്‍സിന്റെ ഗേല്‍ മൊണ്‍ഫില്‍സിനെ തോല്‍പ്പിച്ചാണ് ഡൊമനിക്ക് അവസാന എട്ടില്‍ ഇടം നേടിയത്. ഡാനിയല്‍ മെഡ്‌വഡേവിനെ 62, 26, 46, 76, 62 സെറ്റുകള്‍ക്ക് മറികടന്നാണ് വാവറിങ്കയുടെ ജയം.
വനിതാ വിഭാഗത്തില്‍ ടോപ് സീഡ് സിമോണാ ഹാലപ്പ് ക്വാര്‍ട്ടറില്‍ കടന്നു. എലിസെ മെര്‍റ്റന്‍സിനെ 64, 64 സെറ്റുകള്‍ക്ക് മറികടന്നാണ് ഹാലപ്പിന്റെ ജയം. അനീറ്റ് കൊനറ്റാവിറ്റാണ് ഹാലപ്പിന്റെ ക്വാര്‍ട്ടര്‍ എതിരാളി.
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT