ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; പ്ലിസ്‌കോവയും സ്വവിറ്റോലിനയും പുറത്ത്
പുരുഷവിഭാഗത്തില്‍ റാഫേല്‍ നദാല്‍, നിക്ക് കിര്‍ഗിസ്, ഡൊമനിക്ക് തീം, അലക്‌സാണ്ടര്‍ സെവര്‍വ്, ഡാനില്‍ മെഡ് വേദേവ് എന്നിവര്‍ അവസാന 16ല്‍ ഇടം നേടി.

മെല്‍ബണ്‍: ചെക്ക് റിപ്പബ്ലിക്ക് താരം കരോലിന പ്ലിസ്‌കോവയും ഉക്രെയ്‌ന്റെ എലീനാ സ്വവിറ്റോലിനയും ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ വനിതാ വിഭാഗം സിംഗിള്‍സിന്റെ മൂന്നാം റൗണ്ടില്‍ നിന്ന് പുറത്ത്. രണ്ടാം സീഡായ പ്ലിസ്‌കോവ റഷ്യയുടെ അനസ്താസ്യായോട് 7-6, 7-6 എന്ന സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്വവിറ്റോലിനയെ സ്‌പെയിനിന്റെ ഗാര്‍ബിനേ മുഗുരുസയാണ് പരാജയപ്പെടുത്തിയത്.രണ്ട് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയ മുഗുരുസ 6-1, 6-2 സെറ്റുകള്‍ക്കാണ് സ്വവിറ്റോലിനയെ തോല്‍പ്പിച്ചത്.
പുരുഷവിഭാഗത്തില്‍ റാഫേല്‍ നദാല്‍, നിക്ക് കിര്‍ഗിസ്, ഡൊമനിക്ക് തീം, അലക്‌സാണ്ടര്‍ സെവര്‍വ്, ഡാനില്‍ മെഡ് വേദേവ് എന്നിവര്‍ അവസാന 16ല്‍ ഇടം നേടി. ടെയ്‌ലര്‍ ഫ്രിറ്റ്‌സിനെ് 6-2, 6-4, 6-7, 6-4 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡൊമനിക്ക് തീം അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. കരന്‍ ഖാചാനോവിനെ 6-2, 7-6, 6-7, 6-7, 7-6 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നിക്ക് കിര്‍ഗിസ് ജയിച്ചു കയറിയത്. അടുത്ത റൗണ്ടില്‍ റാഫേല്‍ നദാലിനെയാണ് കിര്‍ഗിസ് നേരിടുക. സ്‌പെയിനിന്റെ തന്നെ കരേനോ ബുസ്റ്റയെ 6-1, 6-2, 6-4 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് നദാല്‍ പ്രീക്വാര്‍ട്ടറിലേക്ക് കടന്നത്.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT