Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്

ഫൈനലില്‍ എത്തിയതോടെ താരം റാങ്കിങില്‍ ആദ്യ 10 ലേക്ക് കയറും.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ആഷ്‌ലി ബാര്‍ട്ടിക്ക്
X


മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ ആഷ്‌ലി ബാര്‍ട്ടി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗം ചാംപ്യന്‍. അമേരിക്കയുടെ ഡാനിയേലേ കോളിന്‍സിനെ 6-3, 7-6 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബാര്‍ട്ടി കിരീടം നേടിയത്. 44 വര്‍ഷത്തിന് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ താരം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുന്നത്. 1978ല്‍ ക്രിസ്റ്റീനേ ഓനെയ്ല്‍ ആണ് ഇതിന് മുമ്പ് കിരീടം നേടിയ ഓസിസ് താരം. ലോക റാങ്കിങില്‍ 30ാം സ്ഥാനത്തുള്ള കോളിന്‍സ് മുന്‍ നിര താരങ്ങളെ വീഴ്ത്തിയാണ് കലാശക്കൊട്ടിന് യോഗ്യത നേടിയത്. ഫൈനലില്‍ എത്തിയതോടെ താരം റാങ്കിങില്‍ ആദ്യ 10 ലേക്ക് കയറും.







Next Story

RELATED STORIES

Share it