അടുത്തത് ഞാനോ? ഫ്‌ളോയിഡിന്റെ കൊലപാതകത്തിനെതിരേ കൊക്കോ ഗൗഫ്
കറുത്തതിന്റെ പേരില്‍ നിങ്ങള്‍ ഫ്‌ളോയിഡിന്റെ ജീവനെടുത്തു. അടുത്തത് ഞാനാണോ എന്ന ചോദ്യവുമായാണ് കൊക്കോ ഗൗഫ് രംഗത്തെത്തിയത്.

ലണ്ടന്‍: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനെ പോലിസുകാരന്‍ വെടിവച്ചകൊന്നതില്‍ പ്രതിഷേധിച്ച് ടെന്നിസ് താരം കൊക്കോ ഗൗഫും. അമേരിക്കയുടെ ടീനേജ് സെന്‍സേഷനായ കൊക്കോ ഗൗഫ് രൂക്ഷമായ രീതിയിലാണ് സംഭവത്തെ അപലപിച്ചത്. കറുത്തതിന്റെ പേരില്‍ നിങ്ങള്‍ ഫ്‌ളോയിഡിന്റെ ജീവനെടുത്തു. അടുത്തത് ഞാനാണോ എന്ന ചോദ്യവുമായാണ് കൊക്കോ ഗൗഫ് രംഗത്തെത്തിയത്. ട്വിറ്ററില്‍ ഒരു ടിക്ക് ടോക്ക് വീഡിയോയുമായാണ് താരം പ്രതിഷേധം രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ഫ്‌ളോയിഡിന്റെ ചിത്രവും ഉള്‍പ്പെടുത്തിയാണ് വീഡിയോ. കൂടാതെ ഇതിന് മുമ്പ് വംശീയതയുടെ പേരില്‍ കൊല്ലപ്പെട്ട മറ്റൊരു വ്യക്തിയുടെ ചിത്രവും വീഡിയോയില്‍ ഉണ്ട്. താന്‍ വര്‍ണ്ണവെറിക്കെതിരേ ശബ്ദമുയര്‍ത്തുമെന്നും നിങ്ങളും നിങ്ങളുടെ ശബ്ദമുയര്‍ത്തണമെന്നും താരം വീഡിയോയില്‍ ആവശ്യപ്പെടുന്നുണ്ട്. തിങ്കളാഴ്ചയാണ് ഫ്‌ളോയിഡിനെ വെളുത്ത വര്‍ഗ്ഗക്കാരനായ പോലിസുകാരന്‍ കൊലപ്പെടുത്തിയത്.
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്: ഗുജറാത്തില് എട്ടുപേര് അറസ്റ്റില്
31 March 2023 8:20 AM GMTഇന്ഡോറില് ക്ഷേത്രക്കിണറിന്റെ മേല്ക്കൂര തകര്ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല് വില കൂടുന്ന വസ്തുക്കള് ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT