- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫ്രഞ്ച് ഓപ്പണ്‍ സിംഗിള്‍സ് കിരീടം അല്‍കാരസിന്; യാനിക്ക് സിന്നറിനെതിരേ വന്‍ തിരിച്ചുവരവ്

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കാരസ്. ഫൈനലിലെ തകര്‍പ്പന്‍ പോരാട്ടത്തില്‍ ഇറ്റലിയുടെ യാനിക് സിന്നറിനെ തോല്‍പ്പിച്ചു. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായ ശേഷമാണ് അല്‍കാരസ് വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. സ്‌കോര്‍: 4-6, 6-7, 6-4, 7-6, 7-6.
അല്‍കാരസിന്റെ അഞ്ചാ ഗ്രാന്‍സ്ലാം കിരീട നേട്ടമാണിത്. അഞ്ച് മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിന് ഒടുവിലാണ് കിരീട നേട്ടം. ഫ്രഞ്ച് ഓപ്പണ്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനലാണിത്.
12 മിനിറ്റോളം നീണ്ട ഓപ്പണിങ് ഗെയിം യാനിക് സിന്നറാണ് വിജയിച്ചത്. ആദ്യ സെറ്റ് 6-4ന് വിജയിച്ച സിന്നര്‍ അല്‍കാരസിനെ പ്രതിരോധത്തിലാക്കി. രണ്ടാം സെറ്റിന്റെ തുടക്കത്തിലും സിന്നറിനായിരുന്നു ആധിപത്യം. 3-0 എന്ന ഘട്ടത്തില്‍ നിന്നും 5-5 എന്ന നിലയിലേക്ക് അല്‍കാരസ് പൊരുതിക്കയറി. രണ്ടാം സെറ്റ് ടൈ ബ്രേക്കറില്‍ എത്തിയെങ്കിലും അതിലും സിന്നറുടെ ആധിപത്യം പ്രകടമായി.
മൂന്നാം സെറ്റിലൂടെ അല്‍കാരസ് തിരിച്ചുവരവ് നടത്തി. 4-6ന് അല്‍കാരസ് വിജയിച്ചു. നാലാം സെറ്റിന്റെ തുടക്കം ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുവില്‍ 6-6 എന്ന നിലയില്‍ ടൈ ബ്രേക്കില്‍ എത്തിയെങ്കിലും വിട്ടുകൊടുക്കാന്‍ അല്‍കാരസ് തയ്യാറായില്ല. ടൈ ബ്രേക്കറില്‍ അല്‍കാരസ് ജയിച്ചു. അഞ്ചാം സെറ്റിലും വീറോടെയുള്ള പോരാട്ടമായിരുന്നു. അഞ്ചാം സെറ്റിലും 6-6 എന്ന സ്‌കോറില്‍ എത്തിയതോടെ ഫൈനലിലെ മൂന്നാം ടൈ ബ്രേക്ക്. ഈ ടൈ ബ്രേക്കില്‍ 2-10ന് അല്‍കാരസ് ജയിച്ചതോടെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അല്‍കാരസ് നിലനിര്‍ത്തി.
RELATED STORIES
പുതിയ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ വല കാക്കാന്‍ അര്‍ഷ്...
14 Jun 2025 5:48 PM GMTദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു...
14 Jun 2025 5:33 PM GMTപോലിസുകാരനെ കാര്‍ കയറ്റി കൊല്ലാന്‍ ശ്രമിച്ചു
14 Jun 2025 4:32 PM GMTരാഷ്ട്രീയ ധാര്മികതയില്ലാതെ വഖ്ഫ് നിയമഭേദഗതി പാസാക്കി: തോല്...
14 Jun 2025 4:08 PM GMTഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചേക്കും
14 Jun 2025 3:59 PM GMTഓസ്ട്രേലിയയില്‍ പോലിസ് മര്‍ദനത്തിനിരയായ ഇന്ത്യന്‍ വംശജന് മരിച്ചു
14 Jun 2025 3:03 PM GMT