ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരിയില്‍
താരങ്ങള്‍ ജനുവരി 15 ഓടെ ഓസ്‌ട്രേലിയയില്‍ എത്തും.

മെല്‍ബണ്‍: അടുത്ത വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി എട്ടു മുതല്‍ നടക്കും. 21 നാണ് ഫൈനല്‍. മെല്‍ബണ്‍ പാര്‍ക്കിലും വിക്ടോറിയയിലുമായാണ് മല്‍സരങ്ങള്‍ നടക്കുക. താരങ്ങള്‍ ജനുവരി 15 ഓടെ ഓസ്‌ട്രേലിയയില്‍ എത്തും. രണ്ടാഴ്ചത്തെ ക്വാറന്റൈനാണ് താരങ്ങള്‍ക്ക് ഉണ്ടാവുക. യോഗ്യതാ റൗണ്ടുകള്‍ ജനുവരി മൂന്ന് മുതല്‍ ദോഹയില്‍ നടക്കും. എന്നാല്‍ വനിതാ വിഭാഗത്തിന്റെ യോഗ്യത റൗണ്ടിനെ കുറിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡയറക്ടര്‍ ക്രെയ്ഗ് വ്യക്തമാക്കിയിട്ടില്ല. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫെബ്രുവരി മാസത്തില്‍ നടക്കുന്നത്. ജനുവരിയിലാണ് ഓപ്പണ്‍ സാധരണയായി നടക്കാറുള്ളത്. കൊറോണയെ തുടര്‍ന്നാണ് മല്‍സരങ്ങള്‍ ഒരു മാസം കൂടി നീട്ടിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഓസ്‌ട്രേലിയയില്‍ കൊറോണ കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടൂര്‍ണ്ണമെന്റുമായി മുന്നോട്ട് പോവാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചത്.
RELATED STORIES
ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT