അടിമുടി പിങ്കില്‍ ഇന്ത്യന്‍ നായകന്‍; പിങ്ക് ടെസ്റ്റില്‍ കൈയടി നേടി വിരാട് കോലി

പുതുവര്‍ഷത്തില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരങ്ങളാണ് പിങ്ക് ടെസ്റ്റ് എന്ന പേരിലറിയപ്പെടുന്നത്.

അടിമുടി പിങ്കില്‍ ഇന്ത്യന്‍ നായകന്‍; പിങ്ക് ടെസ്റ്റില്‍ കൈയടി നേടി വിരാട് കോലി

മെല്‍ബണ്‍: പിങ്ക് ടെസ്റ്റ് എന്ന പേരിലറിയപ്പെടുന്ന ഇന്ത്യ-ആസ്്‌ത്രേലിയ നാലാം ടെസ്റ്റില്‍ ശ്രദ്ധേയനായി വിരാട് കോലി. പുതുവര്‍ഷത്തില്‍ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ടെസ്റ്റ് മല്‍സരങ്ങളാണ് പിങ്ക് ടെസ്റ്റ് എന്ന പേരിലറിയപ്പെടുന്നത്. വിവിധ സാമൂഹിക വിഷയങ്ങളില്‍ ബോധവല്‍ക്കരണം നടത്തുന്നതിനാണ് പിങ്ക് ടെസ്റ്റ് ഉപയോഗിക്കുന്നത്.

പിങ്ക് ടെസ്റ്റിന് പിന്തുണയേകി കൈയ്യടി നേടിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ക്രീസിലെത്തിയ ഇന്ത്യന്‍ നായകന് അടിമുടി പിങ്ക് നിറമായിരുന്നു. ബാറ്റിലും ഗ്ലൗസിലും പാഡിലുമെല്ലാം അദ്ദേഹം പിങ്ക് നിറം ഉപയോഗിച്ചു. അര്‍ബുദ ബാധിതയായി മരിച്ച മുന്‍ ഓസീസ് താരം ഗ്ലെന്‍ മഗ്രാത്തിന്റെ ഭാര്യ ജെയിന്‍ മഗ്രാത്തിനോടുള്ള ആദരസൂചകമായി കൂടിയാണ് പുതുവര്‍ഷത്തിലെ മെല്‍ബണ്‍ ടെസ്റ്റ് പിങ്ക് ടെസ്റ്റായി നടത്തുന്നത്. മത്സരത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം സ്തനാര്‍ബുദ ബാധിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്ലെന്‍ മഗ്രാത്ത് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കും.

RELATED STORIES

Share it
Top