പിഎസ്ജിയില്‍ പൊട്ടിത്തെറി; ബയേണിനെതിരേ നെയ്മറിന് നിലനില്‍പ്പിനായുള്ള പോരാട്ടം
ഈ മാസം 19ന് ലില്ലെയ്‌ക്കെതിരേ തോല്‍വി വഴങ്ങിയാല്‍ ലീഗ് കിരീടവും കിട്ടാക്കനിയിലേക്കാവും നീങ്ങുക.

ലോകോത്തര താരങ്ങളായ ലയണല്‍ മെസ്സി, കിലിയന്‍ എംബാപ്പെ, നെയ്മര്‍ ജൂനിയര്‍, മാര്‍ക്കോ വെറാറ്റി എന്നിവര്‍ ടീമിലുണ്ടായിട്ടും തകര്‍ച്ചയുടെ പാതയിലാണ് പിഎസ്ജി. ഫ്രഞ്ച് ലീഗ് വണ്ണില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ മൊണാക്കോയ്‌ക്കെതിരേ 3-1ന്റെ തോല്‍വി വഴങ്ങിയതോടെ ടീമില്‍ അസ്വാരസ്യങ്ങള്‍ പുകയുകയാണ്. മെസ്സി, എംബാപ്പെ, വെറാറ്റി എന്നിവരില്ലാതെയാണ് പിഎസ്ജി ഇറങ്ങിയത്. ഏവരുടെയും പ്രതീക്ഷ നെയ്മറിലായിരുന്നു. എന്നാല്‍ താരം നിരാശപ്പെടുത്തി. ഒപ്പം സഹതാരങ്ങളും. മല്‍സരത്തിന് ശേഷം സഹതാരങ്ങളായ വിറ്റിഞ്ഞയോടും എകിറ്റികെയോടും നെയ്മര്‍ പ്രകോപിതനായി. ഗോള്‍ പോസ്റ്റിന് അടുത്ത് വരെ പന്ത് എത്തിച്ച് നല്‍കിയിട്ടും ക്ലിയര്‍ ചെയ്യാത്തതിന് സഹതാരങ്ങളെ ചോദ്യം ചെയ്തിരുന്നു. യുവതാരങ്ങളെ ചോദ്യം ചെയ്യാന്‍ നെയ്മറിനൊപ്പം ബ്രസീലിയന്‍ താരം മാര്‍ക്വിനോസും ചേര്‍ന്നിരുന്നു.

ഇതിന് ശേഷമാണ് ടീം ഉപദേഷ്ടാവ് കാംപോസ് നെയ്മറിനോട് കുപിതനായത്. ടീമംഗങ്ങളെ മുഴുവന്‍ കാംപോസ് വഴക്ക് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ സൂപ്പര്‍ താരം നെയ്മറിന് ഇത് രസിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. താരം കാംപോസുമായി വഴക്കിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. താരങ്ങള്‍ തമ്മിലും താരങ്ങളും ഉപദേഷ്ടാവും തമ്മിലുള്ള അസ്വാരസ്യം ടീമിന്റെ ഐക്യത്തെ കാര്യമായി ബാധിക്കും. ടീമിന്റെ നിലവിലെ ഫോമില്‍ കോച്ച് ഗ്ലാറ്റിയറും അസ്വസ്ഥനാണ്. സീനിയര്‍ താരങ്ങള്‍ തമ്മില്‍ പരസ്പരം അകല്‍ച്ചയിലാണ്. ഇതിനിടെയാണ് യുവതാരങ്ങളും നെയ്മറും തമ്മില്‍ അസ്വാരസ്യം.

ഇന്ന് പാരിസില്‍ നടക്കുന്ന ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറില്‍ ടീമിന്റെ പ്രകടനം എന്താവുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റും ആരാധകരും. അടുത്തിടെ നടന്ന മൂന്ന് മല്‍സരങ്ങളിലാണ് പിഎസ്ജി പരാജയപ്പെട്ടത്. ഇന്ന് മെസ്സിയും എംബാപ്പെയും ഇറങ്ങുന്നത് ടീമിന്റെ കരുത്താകും. എന്നാല്‍ ബയേണ്‍ മ്യുണിക്ക് ആവട്ടെ നിലവില്‍ തകര്‍പ്പന്‍ ഫോമിലാണ്. മൊണാക്കോയ്‌ക്കെതിരേ ഇറങ്ങിയ ഇലവന്‍ ബയേണിനെതിരേ ഇറങ്ങിയാല്‍ തോല്‍ക്കുമെന്നാണ് ആരാധകര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ചിരകാല സ്വപ്‌നമായ ചാംപ്യന്‍സ് ലീഗ് ഇത്തവണയും കൈവിടാമെന്ന നിലയിലാണ് പിഎസ്ജി. ലോകകപ്പിന് ശേഷം താരങ്ങളെല്ലാം മങ്ങിയ ഫോമിലാണ്. ഇന്നത്തെ പ്രകടനത്തെ അടിസ്ഥാനമാക്കിയാവും നെയ്മറുടെ ടീമിലെ നിലനിര്‍പ്പ്.

ബയേണിനെതിരേ എംഎന്‍എം ത്രയങ്ങള്‍ ഫോം തിരിച്ച് പിടിച്ചാല്‍ ഒരു പക്ഷേ പിഎസ്ജിക്ക് ജയിക്കാം. അല്ലാത്ത പക്ഷം പിഎസ് ജി ബയേണിനോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങേണ്ടി വരും. ഫ്രഞ്ച് കപ്പില്‍ നിന്ന് പുറത്തായ പിഎസ്ജിക്ക് ലീഗ് കിരീടവും കൈയ്യാത്ത ദൂരത്തേക്ക് നീങ്ങിയേക്കും. നിലവില്‍ ഫ്രഞ്ച് ലീഗില്‍ വെറും അഞ്ച് പോയിന്റിന്റെ ലീഡാണ് പിഎസ്ജിക്കുള്ളത്. ഈ മാസം 19ന് ലില്ലെയ്‌ക്കെതിരേ തോല്‍വി വഴങ്ങിയാല്‍ ലീഗ് കിരീടവും കിട്ടാക്കനിയിലേക്കാവും നീങ്ങുക.
RELATED STORIES
യൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTബിപോര്‍ജോയ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറുന്നു; കേരളത്തില്‍...
7 Jun 2023 4:49 AM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTഅരിക്കൊമ്പനെ ഇഷ്ടമുള്ളിടത്ത് പിടിച്ചിടുന്നത് വേദനാജനകം: ജസ്റ്റിസ്...
5 Jun 2023 6:15 AM GMTതാനൂര്‍ കനോലി കനാലില്‍ വീണ് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു
4 Jun 2023 6:01 PM GMTഇരുചക്രവാഹനത്തില്‍ മൂന്നാംയാത്രക്കാരായി കുട്ടികളെ അനുവദിക്കും:...
4 Jun 2023 11:37 AM GMT