മെസ്സി ക്ലബ്ബ് വിടില്ല; ഉറ്റ ചങ്ങാതി അഗ്വേറ ബാഴ്‌സയിലേക്ക് വരുന്നൂ
അര്‍ജന്റീനന്‍ താരമായ അഗ്വേറ രണ്ട് വര്‍ഷത്തേക്കാണ് ബാഴ്‌സലോണയുമായി കരാറിലേര്‍പ്പെടുന്നത്.

ക്യാംപ് നൗ; അര്‍ജന്റീനന്‍ താരം ലയണല്‍ മെസ്സി ഇക്കുറി ബാഴ്‌സലോണ വിടില്ലെന്നതിന് സൂചനയുമായി ഉറ്റ ചങ്ങാതി സെര്‍ജിയോ അഗ്വേറയുടെ ക്ലബ്ബിലേക്കുള്ള വരവ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീനന്‍ താരമായ അഗ്വേറ അടുത്ത രണ്ട് വര്‍ഷത്തേക്കാണ് ബാഴ്‌സലോണയുമായി കരാറിലേര്‍പ്പെടുന്നത്. സിറ്റിയില്‍ നിന്ന് ഈ സീസണോടെ വിട പറയുന്ന 32 കാരനായ അഗ്വേറ ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം കരാറില്‍ ഒപ്പുവയ്ക്കും. ചാംപ്യന്‍സ് ലീഗാണ് താരത്തിന്റെ സിറ്റിയ്ക്കായുള്ള അവസാന മല്‍സരം. ഫ്രീ ട്രാന്‍സ്ഫറിലാണ് രണ്ട് വര്‍ഷത്തേക്ക് താരം വരുന്നത്. സിറ്റിയിലെ വന്‍ പ്രതിഫലം അഗ്വേറയ്ക്ക് ബാഴ്‌സയില്‍ ലഭിക്കില്ല. സിറ്റിയില്‍ താരം 12 മില്ല്യണ്‍ യൂറോയാണ് വര്‍ഷം വാങ്ങിയിരുന്നത്. ബാഴ്‌സയില്‍ 4.4മില്ല്യണ്‍ യൂറോയാവും താരത്തിന് ലഭിക്കുക. സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററാണ് അഗ്വേറ(254).
ഈ സീസണില്‍ കരാര്‍ അവസാനിക്കുന്ന മെസ്സി ക്ലബ്ബ് വിടുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആത്മ സുഹൃത്തായ അഗ്വേറ ടീമിലെത്തിയാല്‍ ക്ലബ്ബ് വിടില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു. അര്‍ജന്റീനയ്ക്കു വേണ്ടിയുള്ള ഇരുതാരങ്ങളുടെയും ജോഡി മികച്ചതാണ്.
RELATED STORIES
വിഎച്ച്പി ബാലാശ്രമത്തില്‍ നിന്ന് നാലു കുട്ടികളെ കാണാതായി
27 Jun 2022 6:01 PM GMT'ക്ലിഫ് ഹൗസിലെ ഗോശാല, 'പിണറായ് ജി!. വന്ദേ ഗോമാതരം'; മുഖ്യമന്ത്രിക്ക്...
27 Jun 2022 5:31 PM GMT'സത്യത്തിന്റെ ഒരു ശബ്ദത്തെ തടവിലിട്ടാല്‍ ആയിരം ശബ്ദങ്ങള്‍ ഉയരും'; ...
27 Jun 2022 5:03 PM GMTമുഹമ്മദ് സുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി; വിവരങ്ങള്‍ കൈമാറാതെ ...
27 Jun 2022 3:53 PM GMTആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍
27 Jun 2022 3:05 PM GMTആര്‍എസ്എസ് മുഖപത്രം കത്തിച്ച് കാത്തലിക് യൂത്ത് മൂവ്മെന്റ് പ്രതിഷേധം
27 Jun 2022 2:45 PM GMT