ബാഴ്‌സലോണയെ പരിശീലിപ്പിക്കാന്‍ മലയാളി യുവാവ്
X
SHN15 Nov 2018 12:41 PM GMT
ബംഗളൂരു: ലോകത്തിലെ ഏറ്റവും മികച്ച ക്ലബുകളിലൊന്നായ എഫ്‌സി ബാഴ്‌സലോണ ക്ലബ്ബിന്റെ കുട്ടികളെ പരിശീലിപ്പിക്കാന്‍ കേരളത്തില്‍ നിന്നും ഹെയ്ഡന്‍ ജോസ്. തൃശൂര്‍ മുക്കാട്ടുകര സ്വദേശിയായ ഹെയ്ഡന്‍ ജോസാണ് എഫ് ബി ബാഴ്‌സലോണ ബെംഗളൂരു അക്കാദമിയുടെ പരിശീലകനായി ചുമതലയേറ്റെടുത്തത്. ആദ്യമായാണ് കേരളത്തില്‍ നിന്നൊരാള്‍ക്ക് ഇത്തരമൊരു അവസരം ലഭിക്കുന്നത്. ഒരു വര്‍ഷത്തെ കരാറിലാണ് ഹെയ്ഡന്‍ ബാഴ്‌സ അക്കാദമിയിലെത്തുന്നത്. മലബാര്‍ എന്‍ജിനീയറിങ് കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഹെയ്ഡന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ലൈസന്‍സ് നേടിയ പരിശീലകനാണ്. കൊച്ചിയിലെ അല്‍ ഇത്തിഹാദ് സ്‌പോര്‍ട് അക്കാദമിയില്‍ ഗോള്‍കീപ്പറായിരുന്നു താരം.
Next Story