Special

2021 റൗണ്ട് അപ്പ്; എറിക്‌സണ്‍ന്റെയും അഗ്വേറയുടെയും കരിയര്‍ മുടക്കി രോഗങ്ങള്‍; ബെന്‍സിമയുടെയും മെന്‍ഡിയുടെയും വിവാദങ്ങള്‍

ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ റീ ഡ്രോ നടന്ന ആദ്യ സംഭവത്തിന് സാക്ഷിയായതും 2021 ആണ്.

2021 റൗണ്ട് അപ്പ്; എറിക്‌സണ്‍ന്റെയും അഗ്വേറയുടെയും കരിയര്‍ മുടക്കി രോഗങ്ങള്‍; ബെന്‍സിമയുടെയും മെന്‍ഡിയുടെയും വിവാദങ്ങള്‍
Xലോക ഫുട്‌ബോളില്‍ ഏറെ ദുരന്തങ്ങള്‍ക്കും വിവാദങ്ങള്‍ക്കും സാക്ഷിയായാണ് 2021 കടന്ന് പോവുന്നത്. ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റിയന്‍ എറിക്‌സണ്‍, അര്‍ജന്റീനന്‍ താരം സെര്‍ജിയോ അഗ്വേറ എന്നീ താരങ്ങളുടെ കരിയറിന് ബ്ലോക്ക് വീണ രോഗങ്ങളും കരീം ബെന്‍സിമ, ബെന്‍ഞ്ചമിന്‍ മെന്‍ഡി എന്നിവരുടെ ലൈംഗിക അപവാദ കേസുകളും ഇതില്‍പ്പെടുന്നു. 2021ല്‍ ലോക ഫുട്‌ബോളില്‍ സംഭവിച്ച പ്രധാന വിവാദങ്ങളിലേക്കും ദുരന്തങ്ങളിലേക്കും ഒന്ന് കണ്ണോടിക്കാം.


1. യൂറോ കപ്പിലെ ആദ്യ റൗണ്ട് മല്‍സരത്തിനിടെ ഡെന്‍മാര്‍ക്കിന്റെ ഇന്റര്‍മിലാന്‍ താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍ കുഴഞ്ഞുവീണ നിമിഷവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഏതൊരു ഫുട്‌ബോള്‍ പ്രേമികളുടെ മനസ്സില്‍ നിന്നും മായില്ല. ഫിന്‍ലാന്റിനെതിരായ മല്‍സരത്തിന്റെ ഒന്നാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് എറിക്സണ്‍ കുഴഞ്ഞുവീണത്. താരം കുഴഞ്ഞുവീണത് പെട്ടെന്ന് താരങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിലായിരുന്നു.തുടര്‍ന്ന് മെഡിക്കല്‍ സംഘം എത്തി എറിക്സണെ പരിശോധിക്കുകയായിരുന്നു. എന്നാല്‍ എറിക്സണ്‍ പൂര്‍വ്വ സ്ഥിതിയിലായില്ല.
തുടര്‍ന്ന് കൂടുതല്‍ മെഡിക്കല്‍ സംഘം ഗ്രൗണ്ടില്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ സ്ട്രെച്ചറില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതായിരുന്നു 29 കാരനായ മുന്‍ ടോട്ടന്‍ഹാം താരത്തിന്റെ അവസാന മല്‍സരം. ജൂണില്‍ നടന്ന ഈ മല്‍സരത്തിന് ശേഷം എറിക്‌സണ്‍ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. എറിക്‌സണ്‍ന്റെ ഹൃദയത്തിന് നിലവില്‍ ഐസിഡി ഘടിപ്പിച്ചിട്ടുണ്ട്. ഈ ഉപകരണം ശരീരത്തില്‍ നിലനിര്‍ത്തികൊണ്ട് കളിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ഒന്നാം നമ്പര്‍ താരമായിരുന്ന എറിക്ണ്‍ന്റെ കരാര്‍ ഇന്റര്‍ റദ്ദാക്കിയത്. എറിക്‌സണ്‍ കുഴഞ്ഞു വീണതില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ ഒരു ടീമായാണ് ഡെന്‍മാര്‍ക്ക് യൂറോയില്‍ കുതിച്ചത്. കരുത്തരായ ഇംഗ്ലണ്ടിന് മുന്നില്‍ സെമിയിലാണ് ഡെന്‍മാര്‍ക്ക് അവരുടെ കുതിപ്പ് അവസാനിപ്പിച്ചത്.
എറിക്‌സണെ പോലെ ഹൃദയത്തിന് രോഗം ബാധിച്ച് കളം വിട്ട മറ്റൊരു താരമാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസം സെര്‍ജിയോ അഗ്വേറ. അര്‍ജന്റീനന്‍ താരത്തിന്റെ സിറ്റി കരിയറിനും ഫുട്‌ബോള്‍ കരിയറിനും വിരാമമിട്ട വര്‍ഷമായിരുന്നു ഇത്. നിരവധി റെക്കോഡുകള്‍ താണ്ടിയാണ് അഗ്വേറ സിറ്റി വിട്ടത്. ഏറെ നേട്ടങ്ങള്‍ പ്രതീക്ഷിച്ച് ബാഴ്‌സലോണയില്‍ എത്തിയ താരത്തെയും ഹൃദ്രോഗം പിടികൂടുകയായിരുന്നു.
ആല്‍വ്‌സിനെതിരായ മല്‍സരത്തില്‍ ബാഴ്‌സയ്ക്കായി കളിക്കുന്നതിനിടെയാണ് അഗ്വേറ അസ്വസ്ഥനായതും കളം വിടുന്നതും. തുടര്‍ന്നുള്ള പരിശോധനകള്‍ക്ക് ശേഷമാണ് 33കാരനായ അഗ്വേറ കണ്ണീരോടെ ഫുട്‌ബോള്‍ കരിയറിന് വിരാമമിടുന്ന വാര്‍ത്ത പുറത്ത് വിടുന്നത്.


2021 സീസണില്‍ ഏറ്റവും ഫോമില്‍ കളിക്കുന്ന താരമെന്നതിന് ഉത്തരമാണ് റയല്‍ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ. അഞ്ച് വര്‍ഷം മുമ്പ് നടന്ന സെക്‌സ് ടേപ്പ് വിവാദത്തില്‍ ബെന്‍സിമ കുറ്റക്കാരനെന്ന് കണ്ടെത്തിയതും ശിക്ഷ വിധിച്ചതും കഴിഞ്ഞ മാസമാണ്. എന്നാല്‍ രണ്ട് ടീമില്‍ കളിക്കുന്നതിനും താരത്തിന് വിലക്കില്ല.


27കാരനായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ബെന്‍ഞ്ചിമിന്‍ മെന്‍ഡിയുടെ ലൈംഗിക അപവാദകേസുകളാണ് ലോക ഫുട്‌ബോളിനെ വരെ നാണക്കേടുണ്ടാക്കിയത്. ഇതിനോടകം ഏഴ് കേസുകളാണ് താരത്തിനെതിരേ ഉള്ളത്. നിരവധി കേസുകളില്‍ കുറ്റക്കാരനാണെന്നും കണ്ടെത്തിയിട്ടുണ്ട്. താരത്തെ സിറ്റിയും ഫ്രഞ്ച് ഫുട്‌ബോള്‍ അസോസിയേഷനും പുറത്താക്കിയിരുന്നു.


മോശം ഫോമിനെ തുടര്‍ന്ന് മാഞ്ച്‌സറ്റര്‍ യുനൈറ്റഡ് കോച്ച് ഒലെ ഗണ്ണാര്‍ സോള്‍ഷ്യറെ ക്ലബ്ബ് പുറത്താക്കിയത ഈ വര്‍ഷം ആയിരുന്നു. പകരം റാള്‍ഫ് റാഗനിക്ക് ചുമതല ഏറ്റെടുത്തിരുന്നു.

എറിക്‌സണ്‍ന്റെ വില്ലനായ യൂറോ മറ്റൊരു പ്രധാന സംഭവത്തിനും സാക്ഷിയായിരുന്നു.ഇറ്റലിക്കെതിരായ ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. പെനാല്‍റ്റിയെടുത്ത മാര്‍ക്കസ് റാഷ്‌ഫോഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്ക് ലക്ഷ്യം പിഴച്ചതായിരുന്നു തോല്‍വിക്ക് കാരണം. തോല്‍വിക്ക് ശേഷം കിക്കെടുത്ത താരങ്ങള്‍ക്കെതിരേ വംശീയാക്ഷേപം ഉണ്ടായതാണ് മറ്റൊരു വിവാദം. കറുത്ത വംശജരായ മൂന്ന് താരങ്ങള്‍ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ വന്‍ തോതിലുള്ള ആക്ഷേപം നടന്നിരുന്നു. ഇതിനെതിരേ ഇംഗ്ലണ്ട് താരങ്ങളും മറ്റ് ലോക താരങ്ങളും രംഗത്ത് വന്നിരുന്നു.


യുവേഫായുടെ ചാംപ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ഡ്രോയില്‍ ടെക്‌സിക്കല്‍ പിഴവ് സംഭവിച്ച് റീ ഡ്രോ നടന്ന ആദ്യ സംഭവത്തിന് സാക്ഷിയായതും 2021 ആണ്.
Next Story

RELATED STORIES

Share it