Special

ബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല്‍ രാഹുലിന് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ ഇവയാണ്

സുനില്‍ ഷെട്ടി നല്‍കിയത് 50 കോടിയുടെ ആഡംബര വസതിയാണ്.

ബിഎംഡബ്ല്യു, ഓഡി, കവാസിക്കി നിഞ്ചാ ബൈക്ക്; കെ എല്‍ രാഹുലിന് ലഭിച്ച വിവാഹ സമ്മാനങ്ങള്‍ ഇവയാണ്
X


മുംബൈ: ഇക്കഴിഞ്ഞ 23നാണ് ഇന്ത്യന്‍ ക്രിക്കറ്റ് വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്റെ വിവാഹം മുംബൈയില്‍ നടന്നത്.വധു ആതിയാ ഷെട്ടിയുടെ പിതാവ് ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മുംബൈയിലെ ബംഗ്ലാവില്‍ വച്ച് നടന്ന ലളിത ചടങ്ങിലായിരുന്നു വിവാഹം. എന്നാല്‍ കെ എല്‍ രാഹുലിന് വിവാഹത്തിനായി ലഭിച്ച സമ്മാനങ്ങളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.


രാഹുലിന്റെ ഉറ്റസുഹൃത്തായ വിരാട് കോഹ്‌ലി 2.17 കോടിയുടെ ബിഎംഡബ്ല്യു കാറാണ് താരത്തിന് നല്‍കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി 80 ലക്ഷത്തിന്റെ കവാസാക്കി നിഞ്ച ബൈക്കാണ് രാഹുലിന് നല്‍കിയത്. മകളായ ആതിയാ ഷെട്ടിക്ക് സുനില്‍ ഷെട്ടി നല്‍കിയത് 50 കോടിയുടെ ആഡംബര വസതിയാണ്. ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ആതിയക്ക് നല്‍കിയത് 1.64 കോടിയുടെ ഓഡി കാറാണ്. മറ്റൊരു താരമായ ജാക്കി ഷെറഫ് 30 ലക്ഷത്തിന്റെ സ്വിസ് നിര്‍മ്മിത വാച്ചാണ് ആതിയാ ഷെട്ടിക്ക് നല്‍കിയത്. ആതിയയുടെ അടുത്ത സുഹൃത്ത് അര്‍ജ്ജുന്‍ കപ്പൂര്‍ 1.5 കോടിയുടെ ബ്രേസ് ലറ്റാണ് സമ്മാനമായി നല്‍കിയത്.




Next Story

RELATED STORIES

Share it