Others

ലോക ചാംപ്യന്‍ ലിയു ചൈനയുടെ ഒളിംപിക്‌സ് സ്‌ക്വാഡില്‍ നിന്ന് പുറത്ത്

നിലവില്‍ ലോക റാങ്കിങില്‍ ലിയു ഏഴാം സ്ഥാനത്താണ്.

ലോക ചാംപ്യന്‍ ലിയു ചൈനയുടെ ഒളിംപിക്‌സ് സ്‌ക്വാഡില്‍ നിന്ന് പുറത്ത്
X


ബെയ്ജിങ്: നിലവിലെ ടേബിള്‍ ടെന്നിസ് ലോക ചാംപ്യനും മുന്‍ ലോക ഒന്നാം നമ്പര്‍ താരവുമായ ലിയു ഷിവെനെയെ ചൈനയുടെ വനിതാ സിംഗിള്‍സ് സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ താരത്തെ വനിതകളുടെ ഡബിള്‍സിലും മികസഡ് ഡബിള്‍സിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2019ലെ വനിതകളുടെ സിംഗിള്‍സ് കിരീടം താരം സ്വന്തമാക്കിയിരുന്നു. നിലവില്‍ ലോക റാങ്കിങില്‍ ലിയു ഏഴാം സ്ഥാനത്താണ്. 2016ലെ റിയോ ഒളിംപിക്‌സില്‍ താരം ടീം ഇവന്റില്‍ സ്വര്‍ണ്ണം നേടിയിരുന്നു. ചൈനയുടെ തന്നെ ലോക ഒന്നാം നമ്പര്‍ താരമായ ചിന്‍ മെങും സണ്‍ യിങ്ഷായുമാണ് സിംഗിള്‍സില്‍ ടോക്കിയോയില്‍ അണിനിരക്കുന്നത്.




Next Story

RELATED STORIES

Share it