Others

ഡിസ്‌കസ് ത്രോയില്‍ കമല്‍ജിത്ത് കൗര്‍ ഫൈനലില്‍; അമ്പെയ്ത്തില്‍ അതാനു പുറത്ത്

എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ സീമാ പൂനിയ പുറത്തായി.

ഡിസ്‌കസ് ത്രോയില്‍ കമല്‍ജിത്ത് കൗര്‍ ഫൈനലില്‍; അമ്പെയ്ത്തില്‍ അതാനു പുറത്ത്
X


ടോക്കിയോ: ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയ്ക്കായി റെക്കോഡിട്ട് കമല്‍ജിത്ത് കൗര്‍. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഗ്രൂപ്പ് ബിയില്‍ യോഗ്യത റൗണ്ടില്‍ മികച്ച പ്രകടനവുമായി താരം ഫൈനലിലേക്ക് യോഗ്യത നേടി. 64 മീറ്ററാണ് താരം കുറിച്ച സമയം. ഒളിംപിക്‌സില്‍ ഡിസ്‌കസ് ത്രോയില്‍ ഒരു ഇന്ത്യന്‍ താരം കുറിക്കുന്ന മികച്ച സമയമാണിത്. യോഗ്യതാ റൗണ്ടില്‍ താരം രണ്ടാം സ്ഥാനവുമായാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. നിലവിലെ ചാംപ്യനെയും നിലവിലെ ലോക ചാംപ്യനെയും മറികടന്നാണ് താരത്തിന്റെ നേട്ടം. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ താരമായ സീമാ പൂനിയ പുറത്തായി. താരം 60.57 മീറ്റര്‍ ദൂരമാണ് പിന്നിട്ടത്.

ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയ അമ്പെയ്ത്തില്‍ ഇന്ത്യയുടെ പ്രയാണം അവസാനിച്ചു. അതാനു ദാസ് വ്യക്തിഗതാ ഇനത്തില്‍ പ്രീക്വാര്‍ട്ടറില്‍ തോല്‍വി നേരിട്ടു. മറ്റ് ഇന്ത്യന്‍ താരങ്ങള്‍ നേരത്തെ പുറത്തായിരുന്നു.

ബോക്‌സിങിലെ പുരുഷ വിഭാഗത്തില്‍ അമിത് പങ്കല്‍ 4-1ന് കൊളിബിയന്‍ താരത്തോട് പരാജയപ്പെട്ടു.







Next Story

RELATED STORIES

Share it