Others

ഒളിംപിക്‌സ് അമ്പെയ്ത്തില്‍ പുരുഷ ടീമിന് തോല്‍വി; ബാഡ്മിന്റണിലും പുറത്ത്

ടേബിള്‍ ടെന്നിസില്‍ സുതീര്‍ത്ഥാ മുഖര്‍ജിയും പുറത്തായി.

ഒളിംപിക്‌സ് അമ്പെയ്ത്തില്‍ പുരുഷ ടീമിന് തോല്‍വി; ബാഡ്മിന്റണിലും പുറത്ത്
X


ടോക്കിയോ: അമ്പെയ്ത്തില്‍ ഇന്ത്യന്‍ പുരുഷ സംഘത്തിന് തോല്‍വി. ടീമിനത്തിലെ ക്വാര്‍ട്ടറില്‍ അതാനു ദാസ്, പ്രവീണ്‍ ജാദവ്, തരുണ്‍ദീപ് റായി എന്നീ സഖ്യമാണ് തോറ്റത്. ദക്ഷിണ കൊറിയയോടാണ് തോല്‍വിയേറ്റ് വാങ്ങിയത്.

ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ സഖ്യത്തിന് തോല്‍വി. ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ സാത്വിക്‌സായ് രാജ് -ചിരാഗ് ഷെട്ടി സഖ്യമാണ് തോറ്റത്. ഇന്തോനേസ്യന്‍ സഖ്യത്തോടാണ് തോറ്റത്.

ടേബിള്‍ ടെന്നിസില്‍ സുതീര്‍ത്ഥാ മുഖര്‍ജിയും പുറത്തായി. വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ താരത്തിനോടാണ് ഇന്ത്യന്‍ താരം തോല്‍വി പിണഞ്ഞത്.




Next Story

RELATED STORIES

Share it