കൊവിഡ് 19: ആസ്‌ത്രേലിയയും ബ്രിട്ടനും ഒളിംപിക്‌സിന് ടീമിനെ അയക്കില്ല
2020ലെ ടോക്കിയോ ഒളിംപിക്‌സ് മാറ്റിയാലും ഇല്ലെങ്കിലും തങ്ങളുടെ ടീമിനെ അയക്കില്ലെന്ന് ആസ്‌ത്രേലിയന്‍ ഒളിംപ്കസ് അസോസിയേഷന്‍ അറിയിച്ചു.

സിഡ്‌നി: കൊവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് കാനഡയ്ക്ക് പുറമെ ആസ്‌ത്രേലിയയും ബ്രിട്ടനും ഒളിംപിക്‌സിനുള്ള ടീമിനെ പിന്‍വലിക്കുന്നു. 2020ലെ ടോക്കിയോ ഒളിംപിക്‌സ് മാറ്റിയാലും ഇല്ലെങ്കിലും തങ്ങളുടെ ടീമിനെ അയക്കില്ലെന്ന് ആസ്‌ത്രേലിയന്‍ ഒളിംപ്കസ് അസോസിയേഷന്‍ അറിയിച്ചു. 2021ല്‍ ഒളിംപിക്‌സ് നടത്തുന്ന പക്ഷം അതിനായി താരങ്ങളോട് തയ്യാറാവാന്‍ ആവശ്യപ്പെട്ടെന്നും അസോസിയേഷന്‍ അറിയിച്ചു. അതിനിടെ ബ്രിട്ടനും താരങ്ങളെ പിന്‍വലിക്കാന്‍ തീരുമാനിച്ചേക്കും. ഒളിംപിക്‌സ് പിന്‍വലിക്കുന്ന കാര്യത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കുമെന്ന് ഒളിംപിക് കമ്മിറ്റി അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് മുന്നോടിയായി ബ്രിട്ടനും താരങ്ങളെ പിന്‍വലിക്കുമെന്ന് ബ്രിട്ടീഷ് ഒളിംപിക് അസോസിയേഷനും അറിയിച്ചു. അതിനിടെ, രോഗം വ്യാപിക്കുന്ന അവസരത്തില്‍ ഒളിംപിക്‌സ് നടത്തുക ദുഷ്‌കരമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബേയും വ്യക്തമാക്കി.
RELATED STORIES
കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നുപേര്‍ തെങ്കാശിയില്‍...
1 Dec 2023 11:37 AM GMT'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് കാഴ്ച പരിമിതിയുള്ള മുസ് ലിം...
1 Dec 2023 11:04 AM GMTവെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേല്‍; ഗസയില്‍ വീണ്ടും ആക്രമണം
1 Dec 2023 6:49 AM GMTഎംബിബിഎസ് ബിരുദദാന ചടങ്ങിനു പിന്നാലെ തൃശൂര്‍ സ്വദേശി കര്‍ണാടകയില്‍...
1 Dec 2023 6:12 AM GMTബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്കൂളുകള്‍ ഒഴിപ്പിച്ചു
1 Dec 2023 5:58 AM GMTതട്ടികൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: ഓയൂരിലെ കുട്ടിയുടെ...
1 Dec 2023 5:47 AM GMT