Others

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമിന് സെപ്തംബറില്‍ തുടക്കമാവും; കൊച്ചിയില്‍ സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് നടത്തി

മഹാത്മ എജ്യുക്കേഷന്‍ സൊസൈറ്റീസി (എം ഇ എസ്) ന്റെ പിള്ളൈ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ആഭിമുഖ്യത്തില്‍, ഫിഫ, സി ഐ ഇ എസ്, പിള്ളൈ എന്നിവയുടെ സഹകരണത്തോടെയായിരുന്നു കൊച്ചിയിലെ സ്‌പോര്‍ട്‌സ് സമ്മിറ്റ്.പത്മശ്രീ എം ജി വത്സമ്മ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു

സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമിന് സെപ്തംബറില്‍ തുടക്കമാവും; കൊച്ചിയില്‍  സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് നടത്തി
X

കൊച്ചി: ദക്ഷിണേഷ്യയിലെ പ്രഥമ എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റിന് ഇക്കൊല്ലം സെപ്തംബറില്‍ തുടക്കമാവും. ഇതിന്റെ ഭാഗമായി, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് ഒരു തൊഴിലും ആകര്‍ഷകമായ അവസരവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്‌പോര്‍ട്‌സ് കോണ്‍ക്ലേവ് നടത്തി.മഹാത്മ എജ്യുക്കേഷന്‍ സൊസൈറ്റീസി (എം ഇ എസ്) ന്റെ പിള്ളൈ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ആഭിമുഖ്യത്തില്‍, ഫിഫ, സി ഐ ഇ എസ്, പിള്ളൈ എന്നിവയുടെ സഹകരണത്തോടെയായിരുന്നു കൊച്ചിയിലെ സ്‌പോര്‍ട്‌സ് സമ്മിറ്റ്.പത്മശ്രീ എം ജി വത്സമ്മ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു. ഫിഫയുടെയും സി ഐ ഇ എസിന്റെയും പിന്തുണയോടെ ഒരു ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കുന്ന പുതിയ സംരംഭം ഇന്ത്യന്‍ കായികമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകരുമെന്ന് അവര്‍ പറഞ്ഞു.

അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്‌പോര്‍ട്‌സ് വ്യവസായമേഖലയ്ക്ക് ഓരോ തലത്തിലും യോഗ്യതയുള്ള വ്യക്തികളുടെ ആവശ്യകത ഏറി വരികയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത മുന്‍ ഇന്ത്യന്‍ നായകന്‍ ഐ എം വിജയന്‍ ചൂണ്ടിക്കാട്ടി.ഇന്ത്യന്‍ കായിക മേഖലയില്‍ അവസരങ്ങളുടെ അനന്തസാധ്യതകളാണുള്ളതെന്ന് എം ഇ എസ് സ്‌പോര്‍ട്‌സ് ഡയറക്ടറും എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് അഡ്മിനിസ്‌ട്രേറ്റീവ് കോ-ഓര്‍ഡിനേറ്ററുമായ പത്മാക്ഷന്‍ പത്മനാഭന്‍ പറഞ്ഞു. രാജ്യത്തെ സ്‌പോര്‍ട്‌സ് ഇക്കോസിസ്റ്റം പുതിയ ദിശയിലാണെന്നും ഫിഫയും സി ഐ ഇ എസും ആയുള്ള തങ്ങളുടെ പങ്കാളിത്തം അതിന് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും എം ഇ എസ് ഡപ്യൂട്ടി സി ഇ ഒയും സി ഐ ഇ എസ് എക്‌സിക്യൂട്ടീവ് പ്രോഗ്രാം ഡയറക്ടറും ആയ ഫ്രണവ് പിള്ള പറഞ്ഞു.

രാജ്യാന്തര വോളിബോള്‍ താരം ടോം ജോസഫ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ടിനു യോഹന്നാന്‍, കെ എഫ് എ പ്രസിഡന്റും എ ഐ എഫ് പ്രസിഡന്റുമായ കെ എം ഐ മേത്തര്‍, കെ എഫ് എ സെക്രട്ടറി പി അനില്‍കുമാര്‍, കെ സി എ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ്, കെ ബി എ സെക്രട്ടറി ഡോ.പ്രിന്‍സ് മറ്റം, കെവിസിസി കണ്‍വീനര്‍ ബിജോയ് ബാബു, ഇന്ത്യന്‍ നേവി സ്‌പോര്‍ട്‌സ് സി സി സെക്രട്ടറി ലഫ്.കമാണ്ടര്‍ മനോജ് വിശ്വകര്‍മ, ഇന്റര്‍നാഷണല്‍ ബാസ്‌കറ്റ് ബോള്‍ താരവും നെസ്റ്റ് ടെക്‌നോളജീസ് ഡയറക്ടറുമായ ഡോ.എ എം ഇക്ബാല്‍, കോഴിക്കോട് യൂനിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഡോ.സക്കീര്‍ ഹുസൈന്‍, തൃശ്ശൂര്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഷാല്‍ ഭാസ്‌കര്‍, തേവര സേക്രഡ് ഹാര്‍ട്ട്് കോളേജ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഡോ.കെ എ രാജു, എം ജി യൂനിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് ഡയറക്ടര്‍. ഡോ.ബിനു വര്‍ഗീസ് പങ്കെടുത്തു





Next Story

RELATED STORIES

Share it