Latest News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു; അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം
X

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നടന്ന വാഹനാപകടത്തില്‍ ശബരിമല തീര്‍ത്ഥാടകരടക്കം അഞ്ചു പേര്‍ മരിച്ചു. ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിച്ചായിരുന്നു അപകടം. കാറോടിച്ച ഡ്രൈവറുടെയും തീര്‍ത്ഥാടകരുടെയും ജീവന്‍ നഷ്ടപ്പെട്ടു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍ മരിച്ചത്.

കീഴക്കര മേഖലയിലായിരുന്നു അപകടം. അപകടത്തില്‍ ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കകയാണ്. അപകടവിവരം ലഭിച്ചതോടെ രക്ഷാപ്രവര്‍ത്തനത്തിനായി പോലിസ് സ്ഥലത്തെത്തി. സംഭവത്തില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് തമിഴ്‌നാട് പോലിസ് അറിയിച്ചു. അമിതവേഗതയോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആയിരിക്കാമെന്ന സാധ്യത പരിശോധിക്കുകയാണ്. ഇടിച്ച കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ് കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിയുന്നതിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it